1998-ൽ ലഭിച്ച ഭാരത പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയെന്ന മലയാളികളുടെ സ്വന്തം നടൻ 2026-ൽ വീണ്ടും ആ പുരസ്കാരം നേടിയെടുത്തു. മലയാളികൾ ഒന്നടങ്കം അഭിമാനിക്കുന്നു.
നമ്മൾ ഏറെ ഇഷ്ടപ്പെട്ട, മലയാളിയുടെ സ്വന്തം അഹങ്കാരമായ മമ്മൂക്കയെ തേടി വീണ്ടും ഭാരത പുരസ്കാരം എത്തിയിരിക്കുന്നു.
തന്റെ അഭിനയത്തിന്റെ റേഞ്ച് അളക്കാൻ ഒരു ജൂറിക്കും സാധിക്കില്ലെങ്കിലും, ഇത്തവണ ജൂറിയുടെ മുന്നിൽ മറ്റ് പോംവഴികൾ ഇല്ലാതായിപ്പോയി. ഇന്ത്യയിലെ പരമോന്നതമായ ചലച്ചിത്ര പുരസ്കാരം മമ്മൂട്ടി എന്ന നടന് തന്നെ നൽകേണ്ടിവന്നു. പ്രസ്തുത പുരസ്കാരത്തിനായി മത്സരിച്ച മമ്മൂട്ടിയുടെ കഥാപാത്രത്തെ വെല്ലാൻ മറ്റൊരു കഥാപാത്രം ഇന്ത്യയിൽ കഴിഞ്ഞ വർഷം ഉണ്ടായില്ല എന്നത് തന്നെയാണ് ഈ പുരസ്കാരം അദ്ദേഹത്തെ തേടിയെത്താൻ കാരണമായത്.
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന മമ്മൂട്ടി ഓരോ കാലഘട്ടത്തിലും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന അപൂർവ പ്രതിഭയാണ്. പ്രായം കൂടുന്തോറും അഭിനയം കൂടുതൽ ആഴവും പക്വതയും കൈവരിക്കാമെന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. വാണിജ്യവിജയങ്ങളും കലാമൂല്യമുള്ള കഥാപാത്രങ്ങളും ഒരുപോലെ അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ അഭിനയയാത്ര ഇന്ത്യൻ സിനിമയ്ക്ക് തന്നെ ഒരു പാഠപുസ്തകമാണ്.
ഈ പുരസ്കാരം ഒരു നടന് ലഭിച്ച വ്യക്തിഗത അംഗീകാരം മാത്രമല്ല; മലയാള സിനിമയുടെ അഭിനയപാരമ്പര്യത്തിനും കലാമികവിനും ലഭിച്ച ദേശീയ അംഗീകാരം കൂടിയാണ്.
തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാനടന്റെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും കലാപ്രതിബദ്ധതയ്ക്കും ലഭിച്ച ഏറ്റവും അർഹമായ ആദരവായാണ് ഈ നേട്ടത്തെ കാണേണ്ടത്.
ഈ അഭിമാനനിമിഷം ഓരോ മലയാളിയുടെയും ആഘോഷമാണ്.
നമുക്ക് സന്തോഷിക്കാം, ആ പരമോന്നത പുരസ്കാരം വീണ്ടും മലയാളത്തിലേക്ക് എത്തിയതിൽ. അത് കൊണ്ടുവന്നതോ, നമ്മളൊക്കെ ഹൃദയം നിറഞ്ഞ് ആരാധിക്കുന്ന മമ്മൂക്ക.



