നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് തനിക്ക് മാത്രം സ്വന്തമായ ചില അഭിനയ മുഹൂർത്തങ്ങളിലൂടെ സിനിമാപ്രേമികളുടെ ഇടനെഞ്ചിൽ ഇടം
നേടിയ നടൻ മമ്മൂട്ടിക്ക് സെപ്റ്റംബർ ഏഴിന് ഇന്ന് 𝟳𝟱 വയസ്സ്..!!
𝟭𝟵𝟱𝟭 സെപ്റ്റംബർ ഏഴിന് വൈക്കം ചെമ്പിൽ ജനിച്ച അദ്ദേഹം 𝟭𝟵𝟳𝟭 ഓഗസ്റ്റ് 𝟲 നായിരുന്നു.അനുഭവങ്ങള്‍ പാളിച്ചകള്‍എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയത്…
പാണപ്പറമ്പിൽ മുഹമ്മദ് കുട്ടി ഇസ്മയീൽ എന്ന
പേര് പിന്നീട് മമ്മൂട്ടി എന്നാക്കുകയായിരുന്നു.ചെറിയ ചെറിയ വേഷങ്ങളിലൂടെ
ഉയര്‍ന്നുവന്ന അദ്ദേഹം എം.ടി.വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന സിനിമയിലാണ് ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിച്ചത്..പക്ഷേ ഈ സിനിമ
പൂര്‍ത്തിയാകുകയുണ്ടായില്ല…
പിന്നീട് വിൽക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലൂടെ പ്രധാനവേഷം
ലഭിച്ചു.. 1980ൽ നായകനായ ആദ്യ ചിത്രം ഇറങ്ങി.കെ.ജി ജോര്‍ജ്ജിന്‍റെ സംവിധാനത്തിൽ മേള എന്ന സിനിമയായിരുന്നു അത്..
അഭിഭാഷകനായി യോഗ്യത നേടിയിരുന്നയാളായിരുന്നെങ്കിലും
അഭിനയം ആയിരുന്നു മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടത്…
2 വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലി ചെയ്ത ശേഷമാണ് അദ്ദേഹം
മുഴുവൻ സമയ അഭിനയത്തിലേക്ക് കടന്നത്…
സജിന്‍ എന്ന പേരിൽ ആയിരുന്നു ആദ്യകാലത്ത് അദ്ദേഹം സിനിമാ
ലോകത്ത് അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് മമ്മൂട്ടി എന്ന പേരിലേക്ക്
മാറുകയായിരുന്നു.. മേളയ്ക്ക് ശേഷം സ്ഫോടനം, മുന്നേറ്റം, അഹിംസ,
ആള്‍ക്കൂട്ടത്തിൽ തനിയെ,അടിയൊഴുക്കുകള്‍, യവനിക,
പടയോട്ടം തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി..
അഹിംസയിലൂടെ മികച്ച സഹ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും
അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി…
അഭിനയലോകത്ത് 𝟱𝟱 വര്‍ഷം പിന്നിടുന്ന അദ്ദേഹം ഇതിനകം മലയാളം, ഇംഗ്ലീഷ്,
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി നാന്നൂറിലേറെ
സിനിമകളുടെ ഭാഗമായിട്ടുണ്ട്…
പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്..മതിലുകള്‍, ഒരു വടക്കൻ വീരഗാഥ,
പൊന്തൻമാട, വിധേയൻ,ഡോ.ബാബാസാഹേബ് അംബേദ്കര്‍ എന്നീ സിനിമകളിലൂടെ മൂന്ന് തവണ ദേശീയ പുരസ്കാരവും അഹിംസ, അടിയൊഴുക്കുകള്‍,
യാത്ര, നിറക്കൂട്ട്, ഒരു വടക്കൻ വീരഗാഥ,മൃഗയ, മഹായാനം, വിധേയൻ, പൊന്തന്മാട,
വാത്സല്യം, കാഴ്ച,പാലേരി മാണിക്യം എന്നീ സിനിമകളിലൂടെ
7 തവണ സംസ്ഥാന ചലച്ചിത്രപുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്..!!



