Tuesday, July 7, 2026
Homeഅമേരിക്കസണ്ണിയും സഹായികളും തുടങ്ങി.. ഓപ്പറേഷൻ നിലമ്പുർ ✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

സണ്ണിയും സഹായികളും തുടങ്ങി.. ഓപ്പറേഷൻ നിലമ്പുർ ✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

നിലമ്പൂരിൽ ആര്യടാൻ ഷൗക്കത്തിനെ വിജയിപ്പിച്ചെടുക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം നിലമ്പൂർ ബ്രാൻഡ് അൻവറെ മൂലയ്കിരുത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആണെങ്കിലും പുതിയ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നും നാലു സഹായികൾക്കും നിലമ്പുർ ഉപതെരെഞ്ഞെടുപ്പ് വെല്ലുവിളി ആണ്‌

കെ സുധാകരന്റെ തട്ടകമായ കണ്ണൂരിൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായി ആയി കണ്ണൂർ രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞ സണ്ണിക്കു വർഷങ്ങൾക്കു മുൻപ് ഡി സി സി പ്രസിഡന്റ് ആയ കാലം മുതൽ നേരിട്ട് രാഷ്ട്രീയ പോരാട്ടം നടത്തേണ്ടി വന്നത് പിണറായിയുടെയും കോടിയേരിയുടെയും ജയരാജന്മാരുടെയും സി പി എം നോട് ആയിരുന്നു

രണ്ടായിരത്തി പതിനൊന്നു മുതൽ പേരാവൂർ എം എൽ എ ആയ സണ്ണി ജോസഫ് കണ്ണൂർ ജില്ലയുടെ പരിധി വിട്ട് പുറത്തേയ്ക്കു കുറച്ചെങ്കിലും അറിയപ്പെടുവാൻ തുടങ്ങിയത് ഏഷ്യാനെറ്റ്‌ ഉൾപ്പെടെയുള്ള ചാനലുകളിലെ അന്തി ചർച്ചയിൽ കൂടി ആണ്‌

ഇടതുപക്ഷ തരംഗത്തിൽ യൂ ഡി എഫ് നെ നിഷ്പ്രഭം ആക്കിയ രണ്ടായിരത്തി പതിനാറിലെ നിയമസഭ തെരഞ്ഞെടുപ്പിലും പിണറായി തരംഗത്തിൽ യൂ ഡി എഫ് ഉം ഒപ്പം കോൺഗ്രസും തകർന്നു തരിപ്പണമായ ഇരുപത്തി ഒന്നിലെ പൊതു തെരഞ്ഞെടുപ്പിലും സി പി എം ശക്തി കേന്ദ്രമായ കണ്ണൂരിന്റെ ഭാഗമായ പേരാവൂരിൽ വിജയക്കൊടി നാട്ടിയത് കുടിയേറ്റക്കാരനായ സണ്ണി ജോസഫ് എന്ന സൗമ്യനും ശാന്തനുമായ കോൺഗ്രസ്‌ നേതാവ് ആയിരുന്നു

പുതിയ സണ്ണി ടീമിലെ രണ്ടാമനായ യൂ ഡി എഫ് കൺവീനർ അടൂർ പ്രകാശ് ഏറ്റെടുക്കുന്ന വെല്ലുവിളികൾ വിജയിപ്പിച്ച ചരിത്രം മാത്രം ഉള്ള കോൺഗ്രസ്‌ നേതാവ് ആണ്‌

കോൺഗ്രസിനു ബാലികേറാമല ആയിരുന്ന പത്തനംതിട്ട ജില്ലയിലെ കോന്നി നിയമസഭ മണ്ഡലം തൊണ്ണൂറ്റി ആറിൽ സി പി എമ്മിൽ നിന്നും പിടിച്ചെടുത്ത അടൂർ പ്രകാശ് ഏതാണ്ട് ഇരുപത്തി മൂന്നു വർഷം കൊന്നിയുടെ എം എൽ എ ആയിരുന്നു. ഇതിനിടയിൽ രണ്ടു പ്രാവശ്യം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയും ആയിരുന്ന പ്രകാശ് തന്റെ ഭരണ പ്രാഗൽഭ്യം അധികാരത്തിൽ ഇരുന്ന രണ്ടു തവണയും തെളിയിച്ചു

രണ്ടായിരത്തി പത്തൊൻപതിൽ രാഹുൽ ഗാന്ധി പ്രധാന മന്ത്രിയാകും എന്നു പരസ്യ പ്രചരണം നടത്തിയ കോൺഗ്രസ്‌ അതിന് ബലമേകൻ കേരളത്തിൽ നിന്നും മുഴുവൻ സീറ്റിലും കോൺഗ്രസ്‌ സ്‌ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ തന്ത്രം മെനഞ്ഞപ്പോൾ ഏറ്റവും വെല്ലുവിളി ആയിരുന്നത് ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ സ്‌ഥാനാർഥി ആരാകും എന്നതായിരുന്നു

പഴയ ചിറയികീഴ് മാറി ആറ്റിങ്ങലായപ്പോഴും തലേകുന്നിൽ ബഷീറിന് ശേഷം ഒരുകോൺഗ്രസ്‌ സ്‌ഥാനാർഥി പോലും ജയിച്ചിട്ടില്ലാത്ത ആറ്റിങ്ങലിൽ സി പി എം ന്റെ കരുത്തനായ സിറ്റിങ് എം പി സമ്പത്തിനെ നേരിടുവാൻ നറുക്ക് വീണത് കുരുക്ഷേത്ര യുദ്ധത്തിൽ വിജയം നേടിയ അർജുനനെ രാഷ്ട്രീയ പോരാട്ടത്തിൽ അനുകരിക്കുന്ന അടുർ പ്രകാശിനായിരുന്നു

ഇരുപത്തി മൂന്നു വർഷം തന്നെ സ്നേഹിച്ച കോന്നിയിലെ ജനങ്ങളെ വിട്ടു പിരിയുവാൻ വളരെ വിഷമം ഉണ്ടായിരുന്നു എങ്കിലും കോൺഗ്രസ്‌ പാർട്ടി ഏൽപ്പിച്ച ആറ്റിങ്ങൽ ധൗത്യം ചങ്കൂറ്റത്തോടെ ഏറ്റെടുത്ത പ്രകാശ് ആറ്റിങ്ങലിൽ പുതിയ ചരിത്രം എഴുതി നെഞ്ചു വിരിച്ചു ആദ്യമായി ഇന്ത്യൻ പാർലമെന്റിന്റെ പടികൾ ചാടി കയറി

കഴിഞ്ഞ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും സിറ്റിംഗ് എം പി ആയി ആറ്റിങ്ങലിൽ ജനവിധി തേടിയ പ്രകാശ് സി പി എം ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ജനകീയനുമായ വി ജോയിയെ രാഹുൽ തരംഗം ഇല്ലാഞ്ഞിട്ടു കൂടി അവസാന റൗണ്ടിൽ മറികടന്നു കോൺഗ്രസിന്റെ മാനം കാത്തു ഇലക്ഷൻ എഞ്ചിനീയറിങ്ങിൽ താൻ ഉസ്താദ് ആണെന്ന് വീണ്ടും തെളിയിച്ചു

കെ പി സി സി യുടെ പുതിയ വർക്കിംഗ്‌ പ്രസിഡന്റ് മാരിൽ ഏറ്റവും ജൂനിയർ ഷാഫി പറമ്പിൽ ആണെങ്കിലും വർത്തമാന കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറയുന്നത് ഷാഫിയാണ്. പാലക്കാട് എം എൽ എ ആയി ഒതുങ്ങി പ്രവർത്തിച്ചിരുന്ന ഷാഫി ശ്രേദ്ധേയൻ ആകുവാൻ തുടങ്ങിയത് രണ്ടായിരത്തി ഇരുപത്തി ഒന്നിലെ നിയമസഭ തെരെഞ്ഞെടുപ്പോടു കൂടിയാണ്

ബി ജെ പി യുടെ എ ക്ലാസ്സ്‌ മണ്ഡലമായ പാലക്കാട് മണ്ഡലം ഏതു വിധേനയും പിടിച്ചെടുക്കണം എന്ന കേന്ദ്ര നേതൃത്വം ത്തിന്റെ നിർദ്ദേശനുസരണം ബി ജെ പി മെട്രോമാൻ ഇ ശ്രീധരനെ രംഗത്തു ഇറക്കിയപ്പോൾ ശ്രീധരനോട് ഇഞ്ചോട് ഇഞ്ച് പൊരുതിയ ഷാഫി മൂവായിരത്തിൽ പരം വോട്ടുകൾക്ക് മെട്രോമാനെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ ഹീറോ ആയി ഒപ്പം കേരള രാഷ്ട്രീയത്തിലെ യുവ തലമുറയുടെ മുൻ നിരയിൽ എത്തി

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകരയിൽ സി പി എം ന്റെ ഇന്ന് കേരളത്തിലെ ഏറ്റവും പ്രതിഛായ ഉള്ള നേതാവും മുൻ മന്ത്രിയും ആയ കെ കെ ശൈലജ ടീച്ചറെ നേരിടുവാൻ തയ്യാറാകാതെ കെ മുരളീധരൻ രായ്ക്കു രാമാനം വടകരയിൽ നിന്നും മുങ്ങിയപ്പോൾ ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ ദേശീയ അന്തർ ദേശീയ ശ്രദ്ധ ആകർഷിച്ച വടകര മണ്ഡലം നിലനിർത്താൻ കോൺഗ്രസ്‌ കേന്ദ്ര നേതൃത്വം ത്തിനു ഷാഫിയുടെ അല്ലാതെ മറ്റൊരു പേര് ആലോചിക്കുവാൻ ഇല്ലായിരുന്നു

പാലക്കാട് നിന്നും അഗ്രെഹാരത്തിലെ വയോധികരുടെ അനുഗ്രഹം വാങ്ങി പാലക്കാടൻ ചൂടുകാറ്റിൽ തുഴഞ്ഞു കടത്തനാടൻ മണ്ണിൽ കാലുകുത്തി വടകരയിൽ ശൈലജ ടീച്ചറെ വൻ ഭൂരിഭക്ഷത്തിൽ കടപുഴക്കി എറിഞ്ഞ ഷാഫി വടകരയിൽ കോൺഗ്രസിന്റെ മാനം കാത്തതോടു ഒപ്പം കേരളത്തിലെ കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ പിൻഗാമി ആണെന്ന് തെളിയിച്ചു

ഏതാനും മാസങ്ങൾക്ക് മുൻപ് നടന്ന പാലക്കാട്‌ ഉപ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ എന്ന അതികയാനുമായി പോരാടി സ്വന്തം സുഹൃത്ത്‌ രാഹുൽ മാൻകൂട്ടത്തിലിനെ കോൺഗ്രസ്‌ സ്‌ഥാനാർത്തിയാക്കി വിജയിപ്പിച്ചെടുത്ത ഷാഫി ഇലക്ഷൻ തന്ത്രൻങ്ങളിൽ താൻ ആരുടെയും പിന്നിൽ അല്ല എന്നു വീണ്ടും തെളിയിച്ചു

ഏറെ നാളുകൾ ആയി എം എൽ എ മാർ ആയ പി സി വിഷ്ണുനാഥും എ പി അനിൽകുമാറും സണ്ണി ടീമിൽ അംഗങ്ങൾ ആയതോടെ അടുത്ത വർഷത്തെ നിയമസഭ പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു എ ഐ സി സി നിയോഗിച്ച പുതിയ കെ പി സി സി ടീം സെമി ഫൈനൽ ആയ നിലമ്പൂരിൽ ക്യാമ്പ് തുടങ്ങി

മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ എല്ലാം നിഷേധിച്ചെങ്കിലും കഴിഞ്ഞ ദിവസം പാതിരാത്രിയിൽ രാഹുൽ മാൻകൂട്ടത്തിൽ പി വി അൻവറുടെ വീടിന്റെ മതിൽ ചാടി കടന്നു തലയിൽ മുണ്ടിട്ടു പോയി കോളിങ് ബെൽ അടിച്ചപ്പോൾ അൻവറിന്റെ വളർത്തു പട്ടികൾ മാൻകൂട്ടത്തിലിന്റെ പിന്നാലെ കുരച്ചു കൊണ്ടു ചാടിയത് സണ്ണി ടീമിന്റെ ആദ്യത്തെ നിലമ്പൂർ ഓപ്പറേഷൻ ആകാനാണ് സാധ്യത

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com