Sunday, September 6, 2026
Homeഅമേരിക്കമലയാള സിനിമാതാരം അൻസിബ ഹസ്സൻ ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിൽ

മലയാള സിനിമാതാരം അൻസിബ ഹസ്സൻ ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിൽ

ഫിലഡൽഫിയ: മലയാള സിനിമാരംഗത്തെ ശ്രദ്ധേയയായ നടിയും അവതാരകയുമായ അൻസിബ ഹസ്സൻ അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തുന്നു. അമേരിക്കയിലെ വിവിധ മലയാളി സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനും ആരാധകരെ നേരിൽ കാണുന്നതിനുമായാണ് താരത്തിന്റെ സന്ദർശനം.

ദൃശ്യം, ദൃശ്യം 2 ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അൻസിബ ഹസ്സൻ, അഭിനയ മികവുകൊണ്ടും സ്വാഭാവികമായ അവതരണ ശൈലിയിലൂടെയും ശ്രദ്ധ നേടിയ താരമാണ്.

യുവതലമുറയ്ക്കിടയിലും ഏറെ ജനപ്രീതിയുള്ള അൻസിബയുടെ അമേരിക്കൻ സന്ദർശനം മലയാളി സമൂഹത്തിൽ ഏറെ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

അൻസിബ ഹസ്സന്റെ അമേരിക്കൻ സന്ദർശനത്തിന് ഫിലഡൽഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധർമ യൂണിവേഴ്സൽ ആണ് സ്പോൺസർ ചെയ്യുന്നത്. താരവുമായി നേരിൽ കാണാനും ആശയവിനിമയം നടത്താനും ആരാധകർക്ക് അവസരമൊരുക്കുന്ന തരത്തിലാണ് സന്ദർശന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഈ പ്രത്യേക പരിപാടിയുടെ വിജയത്തിനായി സുധാ കർത്ത, ഷാജിസുകുമാരൻ, ജെയിംസ് ഡാനിയൽ, സുമോദ് നെല്ലിക്കാല, ബിജു കൊട്ടാരത്തിൽ, സാജു മാത്യു, സുജോയ് യോഹന്നാൻ എന്നിവർ പ്രവർത്തിക്കുന്നു.

അമേരിക്കയിലെ മലയാളി സമൂഹത്തിന് സിനിമാതാരങ്ങളുമായി അടുത്തിടപഴകാനുള്ള അവസരങ്ങൾ ഒരുക്കുന്നതിൽ ധർമ്മ യൂണിവേഴ്സൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനവും സംഘടിപ്പിക്കുന്നത്.

അൻസിബ ഹസ്സന്റെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പരിപാടികളുടെ വിശദാംശങ്ങളും പിന്നീട് അറിയിക്കുന്നതാണ്.267-322-8527 (സുമോദ്), 215-500-5728 (ജെയിംസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വാർത്ത: സുമോദ് തോമസ് നെല്ലിക്കാല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ