Saturday, November 14, 2026
Homeഅമേരിക്കഫുജൈറയില്‍ 23 വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം; 14 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്.

ഫുജൈറയില്‍ 23 വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം; 14 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്.

യുഎഇയിലെ ഫുജൈറയില്‍ 23 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ വാഹനാപകടത്തില്‍ 14 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 18 കാറുകളും അഞ്ച് ട്രക്കുകളും ഉള്‍പ്പെടെ 23 വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അപകടത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് മന്ത്രാലയം മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും സ്ഥിരീകരിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനവും തുടര്‍നടപടികളും പുരോഗമിക്കുകയാണ്.

പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനായി മെഡിക്കല്‍, അടിയന്തര സേവന വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകടസ്ഥലത്തെ നടപടികള്‍ പൂര്‍ത്തിയാക്കാനും അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സംഭവസ്ഥിതി അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഔദ്യോഗിക അറിയിപ്പുകള്‍ പുറത്തുവിടുമെന്നും മന്ത്രാലയം അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
അപകടവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.
വാഹനങ്ങളുടെ കൂട്ടിയിടിയില്‍ തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

നേരത്തെ പുറത്തുവന്ന മലയാളി കുടുംബത്തിലെ മൂന്ന് പേരുടെ മരണവാര്‍ത്തയും ഈ അപകടവുമായി ബന്ധമില്ല. ഈ ദുരന്തത്തിന് മുന്‍പാണ് മലയാളി കുടുംബം അപകടത്തില്‍ പെട്ടത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ