Saturday, October 3, 2026
Homeഅമേരിക്കകോര്‍പ്പറേറ്റ്സ് ക്വിറ്റ് ഇന്ത്യ: അമേരിക്കയുടെ ചൂഷക നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കര്‍ഷകരും തൊഴിലാളികളും.

കോര്‍പ്പറേറ്റ്സ് ക്വിറ്റ് ഇന്ത്യ: അമേരിക്കയുടെ ചൂഷക നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കര്‍ഷകരും തൊഴിലാളികളും.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്തിയ അമേരിക്കയുടെ ചൂഷക നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ത്തി കര്‍ഷകരും തൊഴിലാളികളും. ‘കോര്‍പ്പറേറ്റ്സ് ക്വിറ്റ് ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഗ്രാമങ്ങളിലും നഗരങ്ങളിലും ട്രാക്ടര്‍ റാലിയും പ്രതിഷേധ പ്രകടനങ്ങളും നടന്നു.

അമേരിക്കയെ പ്രീതിപ്പെടുത്താന്‍ ഇന്ത്യയുടെ പരമാധികാരം തീറെഴുതരുതെന്നാവശ്യപ്പെട്ടായിരുന്നു നരേന്ദ്രമോദി സര്‍ക്കാരിനെതിരായ കര്‍ഷക, തൊഴിലാളി പ്രതിഷേധം. സംയുക്ത കിസാന്‍ മോര്‍ച്ച, അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകള്‍ നേതൃത്വം നല്‍കിയ പ്രക്ഷോഭത്തില്‍ പത്തിലേറെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പങ്കെടുത്തു.

സ്വതന്ത്ര വ്യാപാര കരാറിലെ ചര്‍ച്ചകള്‍ പാര്‍ലമെന്റ് പുനഃപരിശോധിക്കുക, കാര്‍ഷിക, ക്ഷീര, മത്സ്യ ഉല്‍പ്പാദന മേഖലകളെ അമേരിക്കന്‍ കുത്തകകള്‍ക്ക് അടിയറവ് വയ്ക്കുന്ന നടപടി പിന്‍വലിക്കുക തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യവ്യാപകമായി പ്രതിഷേധം തീര്‍ത്തു.
‘കോര്‍പ്പറേറ്റ്സ് ക്വിറ്റ് ഇന്ത്യ’ എന്ന മുദ്രാവാക്യമുയര്‍ത്തി ഗ്രാമങ്ങളിലും നഗരങ്ങളിലും ട്രാക്ടര്‍ റാലികള്‍ നടന്നു. നരേന്ദ്ര മോദിയുടെയും ഡൊണാള്‍ഡ് ട്രംപിന്റെയും കോലം കത്തിച്ചും പ്രതിഷേധം ആളിക്കത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ