Saturday, August 22, 2026
Homeഅമേരിക്കദി ബ്രേക്ക്. പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി.

ദി ബ്രേക്ക്. പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി.

അയ്മനം സാജൻ PRO

ബ്രിട്ടീഷ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുബെർ ഹമീദ് സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ദി ബ്രേക്ക് എന്ന ചിത്രത്തിന്റെ പൂജ ഓഗസ്റ്റ് 17 – ന്, ആറ്റിങ്ങൽ കാളി വിളാകം ക്ഷേത്രത്തിൽ പൂജ നടന്നു. അടുത്ത ദിവസം തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി.

പൂജയ്ക്ക് ജയൻ ചേർത്തല, കാലടി ഓമന, നിർമ്മാതാക്കളായ നജീമ്പ് യു.കെ, ആർ.ജി.ജയരാജൻ എന്നിവർ ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

വ്യത്യസ്തമായൊരു ഹൊറർ ആക്ഷൻ ഫിലിമാണിത്. ഫീനിക്സ് മീഡിയ ഫിലിം പ്രൊഡക്ഷൻസിനു വേണ്ടി നജീബ് യു.കെ, ആർ.ജി.ജയരാജൻ എന്നിവർ നിർമ്മിക്കുന്ന ദി ബ്രേക്ക് സുബൈർ ഹമീദ് സംവിധാനം ചെയ്യുന്നു. കഥ,തിരക്കഥ, സംഭാഷണം – ജയൻ വി. പോറ്റി തച്ചക്കോട്, ഡി.ഒ.പി – ഗോഗുൽ കാർത്തിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജയകൃഷ്ണൻ തൊടുപുഴ, ഗാന രചന – ഉൻമേഷ്ചൈത്രം,സംഗീതം – ഡോ. പുനലൂർ ശ്യാം നാഥ്, ആലാപനം – വൈക്കം വിജയലക്ഷ്മി, പ്രൊഡക്ഷൻ കൺട്രോളർ – സാബു ഘോഷ്, ആർട്ട് – കൃഷ്ണദാസ്, കോസ്റ്റ്യൂം – ശ്രീനി, മേക്കപ്പ് – ഷൈനി അശോകൻ, സ്റ്റിൽ – ഷാനി കൊടുങ്ങാനൂർ, പി.ആർ.ഒ – അയ്മനം സാജൻ.

ജയൻ ചേർത്തല, നിമിഷ ഉണ്ണികൃഷ്ണൻ, കാലടി ഓമന, ബാലൻ മന്നാടിയാർ, ടി.ആർ. വിഷ്ണു, നജീബ് യു.കെ, ആർ.ജി. ജയരാജൻ, സൗമ്യ, നജീന ആലംകോട്, നവ്യ വിജയകുമാർ, ദേവിക, ബേബി നിഹഞ്ജന, ശ്യാം തിരുവല്ല, ജയൻ വി. പോറ്റി, ലീന, പല്ലവി രഞ്ജൻ എന്നിവരോടൊപ്പം, പ്രമുഖ മലയാളം, തമിഴ് താരങ്ങളും ചിത്രത്തിൽ അണിനിരക്കും.

അയ്മനം സാജൻ PRO

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ