Sunday, May 31, 2026
Homeഅമേരിക്ക12 - മത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

12 – മത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ജീമോൻ റാന്നി - ICECH പിആർഓ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ!

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 12-മത് ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11-ന് ശനിയാഴ്ച തുടക്കം കുറിക്കും.

സ്റ്റാഫോർഡ് സിറ്റി പാർക്കിൽ ആരംഭിക്കുന്ന ടൂർണമെന്റ് ജൂൺ 6 വരെ നീണ്ടുനിൽക്കും. അന്നേ ദിവസം രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം നിർവഹിക്കും. ICECH പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിക്കും.

ടൂർണമെന്റിന്റെ പ്രഥമ ദിനത്തിൽ സെന്റ് മേരീസ് മലങ്കര ഓർത്തഡോൿസ് ഇടവക ടീമും സെന്റ് ജെയിംസ് ക്നാനായ ടീമും ആദ്യ മത്സരത്തിൽ മാറ്റുരയ്ക്കും. ശനിയാഴ്ച രാവിലെ 7.30 നു മത്സരം ആരംഭിക്കും.

3108, 5th Street-ൽ സ്ഥിതി ചെയ്യുന്ന സ്റ്റാഫോർഡ് സിറ്റി പാർക്കിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുള്ള കരുത്തരായ 14 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് ക്രിക്കറ്റ് പ്രേമികൾക്കും കായിക താരങ്ങൾക്കും ഒരുപോലെ ആവേശം പകരുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിജയികൾക്ക് വിവിധ ട്രോഫികൾ സമ്മാനമായി നൽകും. കെ. കെ. മാത്യു കുറ്റിയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി വിജയികൾക്ക് സമ്മാനമായി നൽകും. ബിജു ചാലക്കൽ സംഭാവന ചെയ്ത ട്രോഫി റണ്ണേഴ്‌സ്-അപ്പിന് ലഭിക്കും. ജോർജ് ജോസഫ് (മാസ് മ്യൂച്വൽ) സ്പോൺസർ ചെയ്യുന്ന മറ്റു ട്രോഫികളും വിജയികൾക്ക് നൽകും.

ക്രിക്കറ്റ് പ്രേമികൾക്ക് വലിയൊരു കായികോത്സവമായി ടൂർണമെന്റ് മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

ജോർജ് ജോസഫ് (മാസ് മ്യൂച്വൽ), അലാമോ ട്രാവൽസ്, ആൻസ് ഗ്രോസേഴ്സ് തുടങ്ങിയവർ ടൂർണമെന്റിന്റെ സ്പോൺസർമാരാണ്.

റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, റവ. ഫാ. ജെക്കു സഖറിയാ, ഷാജൻ ജോർജ്, രാജൻ അങ്ങാടിയിൽ, ജിനോ ജേക്കബ്, ബിജു ചാലക്കൽ, അനിൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

ഷാജൻ ജോർജ് (സെക്രട്ടറി) – 832 452 4195
രാജൻ അങ്ങാടിയിൽ (ട്രഷറർ) – 713 459 4704
ജിനോ ജേക്കബ് (സ്പോർട്സ് കൺവീനർ) – 832 858 1138
ബിജു ചാലക്കൽ (ക്രിക്കറ്റ് കോർഡിനേറ്റർ ) – 832 275 1624
അനിൽ വര്ഗീസ് (ക്രിക്കറ്റ് കോർഡിനേറ്റർ ) – 832 594 7198

ജീമോൻ റാന്നി – ICECH പിആർഓ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com