അമേരിക്കയിൽ ഇംഗ്ലീഷ് യുവ ഫുട്ബോൾ താരം വെടിയേറ്റ് മരിച്ചതായി അന്താരാഷ്ട്ര വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 3.39 ഓടെ ജാക്സണിലെ ഗ്രീൻ ഗോസ്റ്റ് ടാക്കോസ് റെസ്റ്റോറൻ്റിന് പുറത്തായിരുന്നു 18 കാരനായ ക്രിസ് മഹാത്മാ ആണ് മരിച്ചത്.
ഡാർക്ക് ഹോഴ്സ് പ്രസ്സ് റിപ്പോർട്ട് പ്രകാരം ക്രിസ് മഹാത്മയും തൻ്റെ കോപിയ-ലിങ്കൺ വോൾവ്സ് ടീമിനായി കളിക്കുന്ന മറ്റ് അംഗങ്ങളും റെസ്റ്റോറൻ്റിന് പുറത്ത് ലഹരി ഉപയോഗിച്ച് ഒരാളെ കണ്ടുമുട്ടിയതായി പറയുന്നു. ഇതിനിടയിൽ ഒരാൾ” പരിക്കേറ്റ ക്രിസ് മഹാത്മയെ ഉടൻ തന്നെ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഡാനി ലൂണ (22) ക്യാപിറ്റോൾ. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയെന്നാണ് വിവരം. സമയം സംഘർഷത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് മിസിസിപി ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് സേഫ്റ്റി വ്യക്തമാക്കിയിട്ടില്ല.
അക്രമം നടത്തിയയാളെ അറസ്റ്റ് ചെയ്തത് നീതിനിർവഹണത്തിലേക്കുള്ള നിർണ്ണായക ഘട്ടമാണെങ്കിലും ഒരു യുവതാരത്തെ, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടതിൻ്റെ വേദന ലഘൂകരിക്കാൻ ഈ നടപടിക്ക് കഴിയില്ല. പോലീസ് ചീഫ് മാർക്ക് മില്ലർ പറഞ്ഞു. കോപ്പിയ-ലിങ്കൺ കമ്മ്യൂണിറ്റി കോളേജിൽ പുതിയതായി പ്രവേശനം നേടിയത് ക്രിസ് മഹാത്മയായിരുന്നു. ഈ കോളേജിന് തെക്ക് മാറി 45 മൈൽ (ഏകദേശം 73 കിലോമീറ്റർ) അകലെ ജാക്സണിലാണ് വെടിവയ്പ്പ് നടന്നത്.
ക്രിസ് കോളേജ് ടീമായ കോപ്പിയ-ലിങ്കൺ വോൾവ്സിലെത്തിയിട്ട് മൂന്ന് മാസം മാത്രമായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നാഷണൽ പാർക്ക് കോളേജിനെതിരായ മത്സരത്തിൽ ടീമിൻ്റെ 3-2 വിജയത്തിൽ ഒരു ഗോൾ ക്രിസ് മഹാത്മയുടെ വകയായിരുന്നു. 14 മത്സരങ്ങൾ മൂന്നുമാസം കൊണ്ട് യുവതാരം കളിച്ചിരുന്നു.



