Friday, November 20, 2026
Homeഇന്ത്യടിവികെ എംഎൽഎ വി എസ് ബാബു അന്തരിച്ചു.

ടിവികെ എംഎൽഎ വി എസ് ബാബു അന്തരിച്ചു.

ചെന്നൈ: ടിവികെ എംഎൽഎ വി എസ് ബാബു അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. 72 ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 2.24ഓടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്ധ ചികിത്സ നൽകിയിരുന്നെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തി സഭയിലെത്തിയതോടെയാണ് വി എസ് ബാബു ശ്രദ്ധേയനായത്. കൊളത്തൂരിൽ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ബാബു 82,997 വോട്ടുകൾ നേടിയപ്പോൾ സ്റ്റാലിന് ലഭിച്ചത് 74,202 വോട്ടുകളാണ്.

വി എസ് ബാബു നേരത്തെ ഡി.എം.കെയിലായിരുന്നു. 2006 മുതൽ 2011 വരെ പുരസവാൽക്കത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി പ്രവർത്തിച്ചു. 2016-ൽ എ.ഐ.എ.ഡി.എം.കെയിൽ ചേർന്ന അദ്ദേഹം, പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2026 ഫെബ്രുവരിയിൽ ടി.വി.കെയിലേക്ക് മാറുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ