Tuesday, November 10, 2026
Homeഇന്ത്യഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ്; പിടി ഉഷയും എതിർ വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷം, പുറത്താക്കാൻ ആസൂത്രിത...

ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ്; പിടി ഉഷയും എതിർ വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷം, പുറത്താക്കാൻ ആസൂത്രിത നീക്കമെന്ന് ആരോപണം.

ഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിടി ഉഷയും എതിർ വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. തന്നെ പദവിയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കങ്ങൾ നടന്നതായി ആരോപിച്ച പിടി ഉഷ ക്യാമ്പ് ശക്തമായ പ്രതിഷേധത്തിലാണ്. വിഷയത്തിൽ പ്രധാനമന്ത്രിക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും പരാതി നൽകുന്ന കാര്യം ഉഷ ക്യാമ്പിന്‍റെ പരിഗണനയിലുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താത്പര്യപ്രകാരമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പല കായികതാരങ്ങളോടും എതിർ പാനൽ വോട്ട് അഭ്യർത്ഥിച്ചതെന്നും, തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടു എന്ന് സംശയിക്കുന്നതായും ഉഷ ആരോപിക്കുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കേന്ദ്ര കായികമന്ത്രിയെയും നേരത്തെ തന്നെ കണ്ട് അറിയിച്ചിരുന്നെന്നും, ആരും തന്നെ മത്സരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഉഷ വ്യക്തമാക്കി.

അതേസമയം, പിടി ഉഷയെ പൂർണ്ണമായും ഒഴിവാക്കാനുള്ള നീക്കത്തിലാണ് വിവിധ കായിക സംഘടനകൾ എന്നാണ് സൂചന. ഐഒഎ ജനറൽ അസംബ്ലിയിൽ വിവിധ സംഘടനകളുടെ പ്രതിനിധിയാകാൻ ഉഷയെ അനുവദിച്ചേക്കില്ല. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി ഉഷയെ അയക്കില്ലെന്ന് സംഘടന വൃത്തങ്ങൾ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ