Tuesday, November 10, 2026
Homeകേരളംതൂഫാൻ 2.0 മെഗാ ആർട്ട് ഇവന്റ് ഇന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

തൂഫാൻ 2.0 മെഗാ ആർട്ട് ഇവന്റ് ഇന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

കോട്ടയം: ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0 ദി നാർക്കോ ഹണ്ട്’ മെഗാ ആർട്ട് ഇവന്റ് ഇന്ന് (നവംബർ 10) രാവിലെ 10.30ന് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും.

ഓപ്പറേഷൻ തൂഫാൻ ‘ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ആദ്യഘട്ടത്തിലെ വിജയകരമായ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് രണ്ടാംഘട്ടമായ തൂഫാൻ 2.0 നടപ്പാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള വ്യക്തികളെയും സംഘടനകളെയും പങ്കാളികളാക്കി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കേരളത്തിലെ പ്രമുഖ ചിത്രകാരന്മാർ, വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവർ മെഗാ ആർട്ട് ഇവന്റിൽ പങ്കുചേരും.

മെഗാ ആർട്ട് ഇവന്റിന് മുന്നോടിയായി നടക്കുന്ന പൊതുസമ്മേളനം കേരള നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻ, ജില്ലാ കളക്ടർ, ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ശ്രീ. വിജയരാഘവൻ, ആർട്ടിസ്റ്റ് സുജാതൻ, പ്രോസ്തറ്റിക് ഡിസൈനർ ശ്രീരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പ്രമുഖ വ്യക്തിത്വങ്ങളെയും ഡാൻസാഫ് അംഗങ്ങളെയും ചടങ്ങിൽ ആദരിക്കും.

ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ കോൺകോർഡ് റൈഡേഴ്സിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശമുയർത്തി ബുള്ളറ്റ് റാലി സംഘടിപ്പിക്കും. വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവ് ശ്രീ. സിയാന്റെ ബാൻഡ് ഫ്യൂഷൻ എന്നിവയും പരിപാടിയുടെ ഭാഗമായി അരങ്ങേറും.

ചിത്രകലാ അക്കാദമി, കുടുംബശ്രീ, ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, വ്യാപാരി-വ്യവസായി സംഘടനകൾ, റോട്ടറി ക്ലബ്, ലയൺസ് ക്ലബ് തുടങ്ങി വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും സജീവ പങ്കാളിത്തവും പരിപാടിയിലുണ്ടാകും.

കലയും സംഗീതവും യുവജനപങ്കാളിത്തവും സമന്വയിപ്പിച്ച് ലഹരിക്കെതിരായ ശക്തമായ സാമൂഹിക സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുകയാണ് തൂഫാൻ 2.0 മെഗാ ആർട്ട് ഇവന്റിലൂടെ ലക്ഷ്യമിടുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ