Monday, November 9, 2026
Homeകേരളംടയർ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടർന്നു പിടിച്ചു; 45 വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് ടൂറിസ്റ്റ്...

ടയർ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടർന്നു പിടിച്ചു; 45 വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് ടൂറിസ്റ്റ് ബസ് പൂർണമായും കത്തി നശിച്ചു.

പാലക്കാട് : ഒറ്റപ്പാലം വരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു.

തമിഴ്‌നാട്ടിലെ തേനിയില്‍ വെച്ചാണ് തീപിടിച്ചത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. 45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവുമാണ് ബസിലുണ്ടായിരുന്നത്. മുഴുവന്‍ പേരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മൂന്നാര്‍, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. ബസിന്റെ പിന്‍ഭാഗത്തെ ടയറിന് സമീപത്തുനിന്ന് സ്പാര്‍ക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടനെ ബസ് നിര്‍ത്തി എല്ലാവരെയും പുറത്തിറക്കി. ഇതിനുപിന്നാലെയാണ് ടയര്‍ പൊട്ടിത്തെറിച്ച്‌ ബസിന് തീപിടിച്ചത്. നിമിഷങ്ങള്‍ക്കകം ബസ് പൂര്‍ണമായും കത്തിനശിച്ചു.

അപകടകാരണം സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. കുട്ടികളെ തിരിച്ച്‌ ഒറ്റപ്പാലത്ത് എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ