Monday, November 9, 2026
Homeകേരളംകാലടി സര്‍വകലാശാലയില്‍ സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ അധികം പ്രൊഫസര്‍മാര്‍; പഞ്ചിങ് ചെയ്യാതെ അധ്യാപകരും; വിശദീകരണം തേടി ഓഡിറ്റ്...

കാലടി സര്‍വകലാശാലയില്‍ സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ അധികം പ്രൊഫസര്‍മാര്‍; പഞ്ചിങ് ചെയ്യാതെ അധ്യാപകരും; വിശദീകരണം തേടി ഓഡിറ്റ് വകുപ്പ്.

കാലടി സര്‍വകലാശാലയില്‍ സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ 46 അധിക പ്രൊഫസര്‍മാര്‍.

അധിക പ്രൊഫസര്‍മാരെ നിയമിച്ചതിനും ശമ്പളം നല്‍കിയതിനും ഓഡിറ്റ് വകുപ്പ് സര്‍വകലാശാലയോട് വിശദീകരണം തേടി. അധ്യാപകരുടെ പഞ്ചിങ് നടപ്പിലാക്കാത്തതിലും വിശദീകരണം തേടിയിട്ടുണ്ട്.

സര്‍വകലാശാല രജിസ്ട്രാര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

അനുവദിക്കപ്പെട്ട ഒൻപത് തസ്തികകള്‍ക്ക് പകരം 55 പ്രൊഫസര്‍മാര്‍ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുകയും ഉയര്‍ന്ന ശമ്പളം കൈപ്പറ്റുകയും ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് ഈ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്.

ഒൻപത് പ്രൊഫസര്‍മാരും 21 അസോസിയേറ്റ് പ്രൊഫസര്‍മാരും 190 അസിസ്റ്റന്റ് പ്രൊഫസര്‍മാരുമാണ് കാലടി സര്‍വകലാശാലയില്‍ വേണ്ടത്.

എന്നാല്‍ അസോസിയേറ്റ്-അസിസ്റ്റന്റ് തസ്തികകളില്‍ നിശ്ചിത എണ്ണത്തേക്കാള്‍ കുറവ് നിയമനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. പ്രൊഫസര്‍മാർക്ക് ഏകദേശം രണ്ട് ലക്ഷത്തോളമാണ് ശമ്പളം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ