Monday, November 9, 2026
Homeകേരളംകെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം;റോഡിലേക്ക് തെറിച്ചുവീണ യുവാവിന്‍റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി; സ്കൂട്ടർ...

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം;റോഡിലേക്ക് തെറിച്ചുവീണ യുവാവിന്‍റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.

കോഴിക്കോട്: അത്താണിക്കലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും റോയൽ എൻഫീൽഡ് ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

ചേമഞ്ചേരി കാട്ടിലപ്പീടിക പള്ളിയാറക്കൽ സോനു സുധീഷ് (24) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 9.20ഓടെയായിരുന്നു അപകടം.

തലശേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു

വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ എത്തിയ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്‍റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങിയെന്നാണ് വിവരം.

നാട്ടുകാരും ട്രോമാകെയർ വൊളണ്ടിയർമാരും ചേർന്ന് യുവാവിനെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മ: ബീന. അച്ഛൻ: സുധീഷ്. സഹോദരി: സൂര്യ.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ