Saturday, November 7, 2026
Homeഇന്ത്യപെട്രോളില്‍ 31.2 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കര്‍ണ്ണാടക സര്‍ക്കാര്‍

പെട്രോളില്‍ 31.2 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കര്‍ണ്ണാടക സര്‍ക്കാര്‍

ബെംഗളൂരു: അനുവദനീയമായ പരിധി 20ശതമാനമാണെന്നിരിക്കെ സംസ്ഥാനത്തെ പ്രധാന എണ്ണ കമ്പനികള്‍ വഴി വിതരണം ചെയ്യുന്ന പെട്രോളില്‍ 31.2 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കര്‍ണ്ണാടക സര്‍ക്കാര്‍. ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ടുകളുടെ ഉയര്‍ത്തിയാണ് അവകാശവാദം.

ഇത്തരം കമ്പനികള്‍ നടപടി നേരിട്ടേക്കും. ബെംഗളൂരു, കോലാര്‍, ചിക്കബല്ലാപുര, ബെംഗളൂരു റൂറല്‍, രാമനഗര, മെംഗളൂരു, തുമകുരു എന്നിവിടങ്ങൡ നിന്നും ശേഖരിച്ച പെട്രോള്‍ സാമ്പിളുകളിലാണ് എഥനോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഉപഭോക്തൃകാര്യ മന്ത്രി റിസ്വാന്‍ അര്‍ഷാദ് പറഞ്ഞു. ബെംഗളൂരുവിലെ ശ്രീറാം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും ശേഖരിച്ച് പെട്രോള്‍ സാമ്പിളില്‍ 31.2 ശതമാനവും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സാമ്പിളില്‍ 30.5 ശതമാനം എഥനോളുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ കമ്പനിയുടെ മറ്റൊരു സാമ്പിളില്‍ 27ശതമാനം എഥനോളും ബിപിസിഎല്‍ സ്പീഡ് പെട്രോളില്‍ 26.5 ശതമാനവും നയാരയില്‍ 26.1 ശതമാനവും ഷെല്‍ പെട്രോളില്‍ 25.5 ശതമാനം എഥനോള്‍ സാന്നിധ്യവുമാണ് കണ്ടെത്തിയിരിക്കുന്നത്. ബിപിസിഎല്‍, എച്ച്പിസിഎല്‍, ഐഒസിഎല്‍ എന്നിവിടങ്ങളിലെ ചില സാമ്പിളുകളിലും 20ശതമാനത്തിന് മുകൡ എഥനോള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം തന്നെ ചിലതില്‍ 13.5ശതമാനം മുതല്‍ 20.6 ശതമാനം വരെയാണ് എഥനോള്‍ സാന്നിധ്യം.

ഐഒസിഎല്‍, ബിപിസില്‍ കമ്പനികളുടെ സ്വന്തം ലബോറട്ടറികളിലെ റിപ്പോര്‍ട്ടുകളില്‍ എഥനോള്‍ അളവ് സൂചിപ്പിക്കുന്നില്ലെന്നും സര്‍ക്കാര്‍ ആരോപിച്ചു. ഇത് എണ്ണ വിപണന കമ്പനികളുടെ സുതാര്യതയെയാണ് ചോദ്യം ചെയ്യുന്നതെന്ന് മന്ത്രി ആരോപിച്ചു. അമിതമായി ഇത്തരത്തില്‍ എഥനോള്‍ കലര്‍ത്തുന്നത് വാഹനത്തിന്റെ മൈലേജ് കുറയ്ക്കുന്നതിലേക്കും ഇന്ധന പമ്പുകള്‍, ഇന്‍ജക്ടറുകള്‍, ഫില്‍ട്ടറുകള്‍, ഹോസുകള്‍, സീലുകള്‍ തുടങ്ങിയവയ്ക്ക് കേടുപാടുകള്‍ വരുത്തുമെന്നും സര്‍ക്കാര്‍ ആരോപിച്ചു.

ഇന്ത്യയിലെ 35 കോടി വാഹനങ്ങളില്‍ 99% വും ഇ20 പെട്രോളുകള്‍ക്ക് മുകളിലുള്ള ബ്ലെന്‍ഡുകളില്‍ ഓടിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടില്ലെന്നതിനാല്‍ തന്നെ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ഇത് ബാധിച്ച ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും, പെട്രോള്‍ പമ്പുകളില്‍ എഥനോള്‍ മിശ്രിത ശതമാനം നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ