Wednesday, November 4, 2026
Homeഅമേരിക്കഅമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

പി പി ചെറിയാൻ

 പി പി ചെറിയാൻ

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ വധശിക്ഷകൾ തീരുമാനിച്ചിരിക്കുന്നത്. ഒരേ ദിവസത്തിൽ മൂന്ന് വധശിക്ഷകൾ നടക്കുന്നത് അമേരിക്കയിൽ വളരെ വിരളമായ ഒരു സംഭവമാണ്.

ഇന്ത്യാനയിൽ കാമുകിയുടെ രണ്ട് കുട്ടികളെ (8 വയസ്സുള്ള അലീസ്സ, 5 വയസ്സുള്ള കാലെബ്) 2010-ൽ ജീവനോടെ തീവെച്ചു കൊന്ന കേസ്സിൽ ജെഫ്രി വെയ്ഷീറ്റിന്റെയും അലബാമയിൽ  1991-ൽ പ്രായമായ ദമ്പതികളെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ കേസിൽ മൈക്കൽ ഷാനൻ ടെയ്‌ലരുടെയും ഫ്ലോറിഡയിൽ  തനിക്ക് അഭയവും സഹായവും നൽകിയ 75 കാരിയായ ജാക്കി മലോണിനെ 2004-ൽ കുത്തിയും അടിച്ചും കൊലപ്പെടുത്തിയ കേസിൽ ജെസ്സെ ഗാർഡാഡോയുടെയും വധശിക്ഷയാണ്  നവംബർ 5നു നടപ്പാകുന്നത്

കഴിഞ്ഞ ഓഗസ്റ്റ് 13-ന് അലബാമ, ടെന്നസി, ഒക്ലഹോമ എന്നീ സംസ്ഥാനങ്ങളിൽ ഒരേ ദിവസം വധശിക്ഷ നടപ്പിലാക്കിയതിന് ശേഷം ഇത് ആദ്യമായാണ് ഇത്തരത്തിലുള്ള ട്രിപ്പിൾ വധശിക്ഷ.

വർദ്ധനവ്: 2025-ന്റെ തുടക്കം മുതൽ അമേരിക്കയിൽ വധശിക്ഷകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ കാലയളവിൽ 11 സംസ്ഥാനങ്ങളിലായി 79 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

നിയമപോരാട്ടങ്ങൾ: വധശിക്ഷാ രീതികളെയും ഉപയോഗിക്കുന്ന മരുന്നുകളുടെ സുരക്ഷയെയും ചോദ്യം ചെയ്ത് പ്രതികളുടെ അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും അവസാന നിമിഷവും നിയമപോരാട്ടങ്ങൾ തുടരുന്നുണ്ടെങ്കിലും ശിക്ഷ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ