Wednesday, November 4, 2026
Homeഅമേരിക്കന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24 കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24 കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം

പി പി ചെറിയാൻ

 പി പി ചെറിയാൻ

ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റി മാരത്തണിൻ്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി അന്തരിച്ചു. റേച്ചൽ അപ്പ എന്ന മുൻ കോളേജ് ഹോക്കി താരമാണ് മരിച്ചത്.

പാർക്കിൻസൺസ് ഫൗണ്ടേഷന് വേണ്ടി ധനസമാഹരണം നടത്തുന്നതിനാണ് അവൾ മാരത്തണിൽ പങ്കെടുത്തത്. മാൻഹട്ടനിലെ സെൻട്രൽ പാർക്കിൽ വെച്ച് കുഴഞ്ഞുവീണ റേച്ചലിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനാട്ടമിക് മസിലുകൾ അതിവേഗം തകരുന്ന ‘റാബ്‌ഡോമയോലിസിസ്’ (അപൂർവ്വ അവസ്ഥയാണ് മരണകാരണമെന്ന് അവളുടെ പിതാവ് സ്റ്റീവ് അപ്പ വ്യക്തമാക്കി. ആരോഗ്യവതിയായ യുവതിയുടെ വേർപാടിൽ മാരത്തൺ സംഘാടകരായ ‘ന്യൂയോർക്ക് റോഡ് റണ്ണേഴ്സും’ ബന്ധുക്കളും അഗാധമായ ദുഃഖം രേഖപ്പെടുത്തി.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ