ജോർജ് നടവയൽ
ന്യൂ ജേഴ്സി (ജോർജ് ടൗൺ): ഡോ. എം. അനിരുദ്ധന്റെ അമർത്യമായ സാമൂഹിക സംഭാവനകളെ നാമം ആദരിച്ചു. “ കേരളം 70= അമേരിക്ക 250″ എന്ന പരമ്പരയിൽ എം. അനിരുദ്ധന്റെ സേവനങ്ങളെ നാമം കവർ പേജ് രചനയാക്കിയത് ഇങ്ങനെയാണ്: “ചരിത്രം സൃഷ്ടിച്ച ഫോക്കാനയുടെ സ്ഥാപക പ്രസിഡന്റും, ശാസ്ത്രജ്ഞനും, പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഡോ. എം. അനിരുദ്ധൻ, ഫോക്കാനയുടെ (FOKANA) തലപ്പത്ത് നിർണായകമായ മൂന്ന് ടേമുകളിൽ സേവനമനുഷ്ഠിച്ചു.
വടക്കേ അമേരിക്കയിലുടനീളമുള്ള മലയാളി സംഘടനകളെ ഫൊക്കാന എന്ന വിശാലമായ മുത്തുക്കുടയുടെ തണലിൽ ഒരുമിപ്പിച്ചു കൊണ്ട്, ഏകീകൃത ശൃംഖലയായി നെയ്തെടുത്തു. അങ്ങനെ, പ്രാദേശികമായ സൗഹൃദങ്ങളെ ആഗോള സാദ്ധ്യതയുടെ പ്രസ്ഥാനമാക്കി മാറ്റി; വരുംതലമുറകൾക്ക് മലയാളി പൈതൃകം തുടച്ചു നീക്കാനാവാത്ത പ്രചോദനമായി നിലനിൽക്കുന്നുവെന്ന് ഡോ. എം. അനിരുദ്ധൻ ഫൊക്കാനയിലൂടെ ഉറപ്പാക്കി”. NAMAM Honors the Enduring Legacy of Dr. M. Anirudhan: A history-making Founding President, distinguished scientist, and recipient of the Drovoni Dhoratiun Common Dr M Anirudhon served three crucial terms at the helm of FOKANA. By bringing together disparate and isolated Malayalee organizations across
North America under FOKANA’s broad, gem-studded umbrella, he wove them into a unified network. In doing so, he transformed regional friendships into a global movement-ensuring our Malayalee heritage remains an indelible force for generations to come.
നാമം സ്ഥാപകൻ മാധവൻ ബി. നായർ, പ്രസിഡന്റ് പ്രദീപ് മേനോൻ, സെക്രട്ടറി ബിന്ദു സത്യ, ട്രഷറർ സിറിയക് എബ്രഹാം, പി.ആർ.ഒ ജോർജ്ജ് നടവയൽ എന്നിവരടങ്ങുന്ന ടീമാണ്, ‘നാമം’ (NAMAM) ജേണൽ കവർ പരമ്പരയ്ക്ക്, നേതൃത്വം നൽകുന്നത്.
റിപ്പോർട്ട്: ജോർജ് നടവയൽ



