Wednesday, November 4, 2026
Homeഇന്ത്യപതഞ്ജലി നെയ്യ് ഉള്‍പ്പടെ 9 കോടിയുടെ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു; 19 സ്ഥാപനങ്ങളുടെ ലൈസന്‍സുകൾ റദ്ദാക്കി

പതഞ്ജലി നെയ്യ് ഉള്‍പ്പടെ 9 കോടിയുടെ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു; 19 സ്ഥാപനങ്ങളുടെ ലൈസന്‍സുകൾ റദ്ദാക്കി

മുംബൈ: 19 ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്ത് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ). പതഞ്ജലി ആയുര്‍വേദത്തിന്റെ ഒരു സൂപ്പര്‍ ഡിസ്ട്രിബ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള 19 ബിസിനസുകളാണ് നടപടി നേരിട്ടത്. ഉത്സവ സീസണോടനുബന്ധിച്ച് നടത്തിയ നടത്തിയ റെയ്ഡില്‍ 9 കോടിയിലധികം വിലവരുന്ന ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.

റെയ്ഡിനോടനുബന്ധിച്ച് എഫ് ഡി എ തിങ്കളാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടു. മഹാരാഷ്ട്രയിലെ ഏഴ് ഡിവിഷനുകളിലായി 114 സ്ഥാപനങ്ങളില്‍ നിന്ന് 9.01 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3.53 ലക്ഷം കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഛത്രപതി സംഭാജിനഗറിലെ പതഞ്ജലി ആയുര്‍വേദത്തിന്റെ സൂപ്പര്‍ ഡിസ്ട്രിബ്യൂട്ടറായ ദിവ്യ മഹാവിതര്‍ക്കില്‍ നിന്ന് 20.20 ലക്ഷം രൂപ വിലമതിക്കുന്ന 2,279.7 ലിറ്റര്‍ പതഞ്ജലി പശു നെയ്യ് പിടിച്ചെടുത്തു. തെറ്റായ ബ്രാന്‍ഡിംഗും മായം ചേര്‍ത്തിട്ടുണ്ടെന്ന് സംശയിക്കുന്നതിനാലുമാണ് ഇത് പിടിച്ചെടുത്തതെന്ന് എഫ്ഡിഎ അറിയിച്ചു.

മുംബൈ, അമരാവതി, ഛത്രപതി സംഭാജിനഗര്‍ ഡിവിഷനുകളിലെ നംകീന്‍, മധുരപലഹാരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉള്‍പ്പെടെ 19 സ്ഥാപനങ്ങളുടെ ലൈസന്‍സുകളും രജിസ്‌ട്രേഷനുകളും താല്‍ക്കാലികമായി റദ്ദാ ക്കി. നിര്‍മ്മാണ യൂണിറ്റുകളിലെ ഗുരുതരമായ ശുചിത്വ പോരായ്മകളും ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളുടെ ലംഘനവും കാരണമാണ് സസ്‌പെന്‍ഷന്‍.

താനെ ജില്ലയിലെ ഭിവണ്ടിയിലുള്ള അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ലിമിറ്റഡില്‍ നിന്ന് 1,44,218 കിലോഗ്രാം ഭക്ഷ്യ എണ്ണ പിടിച്ചെടുത്തു. സത്താറയില്‍ അമിന്‍ ട്രേഡേഴ്സില്‍ നിന്ന് 20,560 കിലോഗ്രാം അരി, പയര്‍വര്‍ഗ്ഗങ്ങള്‍, ശര്‍ക്കര, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഏജന്‍സി പിടിച്ചെടുത്തു. പൂനെ ഡിവിഷനില്‍ സത്താറയിലെ സ്വാതി ഓയില്‍ മില്ലുകളില്‍ നിന്നും സോളാപൂരിലെ എസ് ജി ട്രേഡേഴ്സില്‍ നിന്നും ഭക്ഷ്യ എണ്ണ പിടിച്ചെടുത്തതായി എഫ്ഡിഎ അറിയിച്ചു.

ഒക്ടോബര്‍ 28 നും 31 നും ഇടയില്‍ 17 സ്ഥാപനങ്ങളില്‍ നിന്ന് 79.40 ലക്ഷം രൂപയുടെ നിരോധിത ഭക്ഷ്യവസ്തുക്കള്‍ എഫ് ഡി എ പിടിച്ചെടുത്തു. ഈ കാലയളവില്‍ 13 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏഴ് സ്ഥാപനങ്ങള്‍ സീല്‍ ചെയ്യുകയും ആറ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ