Wednesday, November 4, 2026
Homeകേരളംചങ്ങനാശ്ശേരിയില്‍ 18 വയസുകാരന്റെ അപകടകരമായ ഡ്രൈവിങ്: സ്‌കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതര പരുക്ക്

ചങ്ങനാശ്ശേരിയില്‍ 18 വയസുകാരന്റെ അപകടകരമായ ഡ്രൈവിങ്: സ്‌കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതര പരുക്ക്

കോട്ടയം: ചങ്ങനാശ്ശേരിയില്‍ 18 വയസുകാരന്റെ അപകടകരമായ ഡ്രൈവിങ്. നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചുകൊണ്ട് മദ്യലഹരിയിലാണ് 18കാരന്‍ വണ്ടിയോടിച്ചത്. തെങ്ങണയില്‍ അമിത വേഗത്തില്‍ ചീറിപ്പാഞ്ഞ ഇന്നോവ കാര്‍ നാട്ടുകാര്‍ അതിസാഹസികമായാണ് പിടികൂടിയത്. വാഹനമോടിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി ഗോകുല്‍ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു.

നെടുമ്പാശേരി വാഹനാപകടത്തിന്റേയും ചേരാനെല്ലൂര്‍ സംഭവത്തിന്റേയും ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് സമാനമായ മറ്റൊരു അപകടത്തിന്റെ വാര്‍ത്ത കൂടി എത്തിയിരിക്കുന്നത്. പായിപ്പാട് മുതല്‍ തെങ്ങണ വരെയുള്ള ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരമാണ് 18 വയസുകാരന്‍ അപകടകരമായ രീതിയില്‍ ഇന്നോവ കാറില്‍ ചീറിപ്പാഞ്ഞത്. ഇതിനിടെയാണ് സ്‌കൂട്ടര്‍ യാത്രികയേയും കാര്‍ ഇടിച്ചിടുന്നത്. ഈ കൂട്ടിമുട്ടലിന്റെ ആഘാതത്തില്‍ കാറിന്റെ വീല്‍ ഊരിപ്പോകുന്ന നിലയുണ്ടായി. എന്നിട്ടും നിര്‍ത്താതെ മൂന്ന് വീലുള്ള വാഹനവുമായി ഇയാള്‍ കുറച്ച് ദൂരം കൂടി സഞ്ചരിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അപകടകരമായ ഡ്രൈവിങ് കണ്ട് ആശങ്ക തോന്നിയ നാട്ടുകാര്‍ അതി സാഹസികമായി യുവാവിനെ പിന്തുടര്‍ന്നു. ശേഷം ഏറെപ്പണിപ്പെട്ടാണ് യുവാവിനെക്കൊണ്ട് വാഹനം നിര്‍ത്തിച്ചത്. യുവാവ് മദ്യപിച്ചിരുന്നതായി പൊലീസും സ്ഥിരീകരിച്ചു. യുവാവിനെ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ