Wednesday, November 4, 2026
Homeകേരളംബാർ ലൈസൻസ് നൽകാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണർമാരിൽ നിന്ന് മാറ്റും: എക്സൈസ് വകുപ്പ് മന്ത്രി എം...

ബാർ ലൈസൻസ് നൽകാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണർമാരിൽ നിന്ന് മാറ്റും: എക്സൈസ് വകുപ്പ് മന്ത്രി എം ലിജു

തിരുവനന്തപുരം: ബാർ ലൈസൻസ് നൽകാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണർമാരിൽ നിന്ന് എടുത്തു മാറ്റുമെന്നും എം ലിജു പ്രതികരിച്ചു. സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്ന വിവരം നേരത്തെ റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. ഇതാണ് ഇപ്പോൾ എക്സൈസ് വകുപ്പ് മന്ത്രി ശരിവെച്ചിരിക്കുന്നത്. ഇന്ന് രാവിലെ അത് ഔദ്യോഗികമായി തീരുമാനിച്ചുവെന്നും നവംബർ 30നകം മദ്യനയം വരുമെന്നും എക്സൈസ് വകുപ്പ് മന്ത്രി വ്യക്തമാക്കി.

എയർപോർട്ടുകളിൽ എഫ് എൽ 7 ലൈസൻസ് കൊടുക്കാനുള്ള അധികാരം എക്സൈസ് കമ്മീഷണർക്കാണെന്ന് വ്യക്തമാക്കിയ എം ലിജു നെടുമ്പാശ്ശേരി എയർപോർട്ടിൽ രണ്ട് ലൈസൻസുകൾ കമ്മീഷണർ നൽകിയെന്നും ചൂണ്ടിക്കാണിച്ചു.സർക്കാറിന് മുൻപിൽ വന്ന അപേക്ഷയിൽ വകുപ്പ് നിലപാട് അറിയിച്ചു. ആ തീരുമാനം എക്സൈസ് നയത്തിന് ശേഷം മാത്രമേ വരികയുള്ളൂവെന്നും എം ലിജു ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ സർക്കാർ നയത്തിന്റെ തുടർച്ച എന്ന നിലയ്ക്ക് ലൈസൻസ് കൊടുക്കാൻ കമ്മീഷണർക്ക് അധികാരമുള്ളതിനാലാണ് കമ്മീഷണർ ലൈസൻസ് കൊടുത്തതെന്ന് എക്സൈസ് മന്ത്രി എം ലിജു. എന്നാൽ ലൈസൻസ് കൊടുക്കുന്ന വിവരം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നു വെന്നും എക്സൈസ് മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ സർക്കാരിൻറെ തുടർച്ച എന്നോണം കാര്യങ്ങൾ പോയി എന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് സർക്കാരിന് മുൻപിൽ വന്ന അപേക്ഷ പ്രകാരം അത് അനുവദിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞത്. കൊടുത്ത ലൈസൻസുകളെ സംബന്ധിച്ച് നിയമപദേശം സർക്കാർ നേടിയിട്ടുണ്ടെന്നും എം ലിജു വ്യക്തമാക്കി. എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടി. പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിരവധി ചട്ടപരിഷ്കാരങ്ങൾ വരുത്തിയെന്നും എം ലിജു കുറ്റപ്പെടുത്തി.

കഴിഞ്ഞ സർക്കാറിന്റെ കാലത്തെ ചട്ടം പരിഷ്കരിക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. അതുകൊണ്ടാണ് അനാവശ്യ അധികാരങ്ങൾ ഇപ്പോഴും ഉദ്യോഗസ്ഥർക്ക് നിലനിൽക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വൈൻ പാർലറുകൾ ബാറുകളായി മാറിയത് പുന:പരിശോധിക്കുന്നുവെന്നും എം ലിജു ചൂണ്ടിക്കാണിച്ചു. സിസ്റ്റം ക്ലിയർ ചെയ്യുന്നതിന്റെ ഭാഗമായി പല മാറ്റങ്ങളും ഉണ്ടാവുമെന്നും എക്സൈസ് കമ്മീഷണറെ മാറ്റുന്നത് സംബന്ധിച്ച് ഇപ്പോൾ പറയാൻ പറ്റില്ലെന്നും എം ലിജു ചൂണ്ടിക്കാണിച്ചു. ആരും അനന്തകാലത്തേക്ക് ഒരു സ്ഥാനത്തും ഇരിക്കില്ല. എക്സൈസ് കമ്മീഷണറുടെ അധിക അധികാരം മൂലം സർക്കാരിനെ അറിയിക്കാനുള്ള നിയമ സംവിധാനം ഇപ്പോൾ ഇല്ല. മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് കൊടുക്കരുത് എന്ന് ഉത്തരവ് വരുമെന്നും എം ലിജു ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന എല്ലാ ലൂപ്പ് ഹോളുകളും അടയ്ക്കുമെന്നും എം ലിജു വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ പത്ത് വർഷം മദ്യം ഒഴുക്കാൻ കൊണ്ടുവന്ന ചട്ടങ്ങളാണ് ഇതൊക്കെയെന്നും എം ലിജു കുറ്റപ്പെടുത്തി. മുൻ മന്ത്രി എം ബി രാജേഷിൻ്റെ വിമർശനങ്ങൾക്കും എം ലിജു മറുപടി നൽകി. എം ബി രാജേഷിനോടും പഴയ ഭരണത്തോടും എനിക്ക് അതൃപ്തിയുണ്ട്. ഞാൻ അതൃപ്തി പറഞ്ഞുകൊണ്ട് നടക്കുകയല്ല. ആക്ഷൻ എടുക്കുകയാണ്. എൻ്റെ അതൃപ്തി ഞാൻ ആക്ഷനിലൂടെ ആണ് പ്രകടിപ്പിക്കുന്നത്. നാട്ടിൽ മദ്യം ഒഴുകുന്ന സമയത്ത് രാജേഷ് തൃപ്തനായിരുന്നു. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥർക്ക് മുൻപിൽ രാജേഷ് തൃപ്തനായിരുന്നു. എൽഡിഎഫ് രാജേഷും സൃഷ്ടിച്ച സിസ്റ്റത്തോട് എനിക്ക് അതൃപ്തിയുണ്ടെന്നും എം ലിജു പ്രതികരിച്ചു. മഞ്ഞു മലയുടെ അറ്റം മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും എക്സൈസ് മന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ