Wednesday, November 4, 2026
Homeഅമേരിക്ക'വാൾ സ്ട്രീറ്റ് ജേണലി'നെതിരെ ഫയൽ ചെയ്ത 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് കോടതി തള്ളി

‘വാൾ സ്ട്രീറ്റ് ജേണലി’നെതിരെ ഫയൽ ചെയ്ത 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് കോടതി തള്ളി

പി പി ചെറിയാൻ

 പി പി ചെറിയാൻ

ഫ്ലോറിഡ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘വാൾ സ്ട്രീറ്റ് ജേണലി’നെതിരെ ഫയൽ ചെയ്ത 10 ബില്യൺ ഡോളറിന്റെ (10,000 കോടി ഡോളർ) മാനനഷ്ടക്കേസ് ഫ്ലോറിഡയിലെ ഫെഡറൽ കോടതി തള്ളി. അന്തരിച്ച പ്രമുഖ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ട്രംപ് 50-ാം ജന്മദിനത്തിൽ അയച്ചുവെന്ന് ആരോപിക്കപ്പെടുന്ന കാർഡിനെക്കുറിച്ച് പത്രം നൽകിയ വാർത്തയ്ക്കെതിരെയായിരുന്നു കേസ്.

പത്രം “ദുരുദ്ദേശ്യത്തോടെയാണ്”  വാർത്ത നൽകിയതെന്ന് തെളിയിക്കാൻ ട്രംപിന് കഴിഞ്ഞില്ലെന്ന് യു.എസ് ജില്ലാ ജഡ്ജ് ഡാരിൻ ഗെയ്ൽസ് നിരീക്ഷിച്ചു. ട്രംപിന്റെ ഹർജി മുൻപും തള്ളിയിട്ടുള്ളതിനാൽ ഇത്തവണ തിരുത്തി നൽകിയ ഹർജി പുനഃപരിശോധനയ്ക്ക് സാധ്യതയില്ലാതെ പൂർണ്ണമായി (with prejudice) തള്ളുകയായിരുന്നു.

2003-ൽ എപ്സ്റ്റീന്റെ ജന്മദിനത്തിൽ ട്രംപ് നൽകിയതായി ആരോപിക്കപ്പെടുന്ന കാർഡിൽ നഗ്നയായ സ്ത്രീയുടെ ചിത്രവും ട്രംപിന്റെ ഒപ്പും ഉണ്ടായിരുന്നുവെന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ ആരോപണം പൂർണ്ണമായും വ്യാജമാണെന്നും കാർഡ് നിർമ്മിതിയാണെന്നുമാണ് ട്രംപിന്റെയും വൈറ്റ് ഹൗസിന്റെയും വാദം.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ