Wednesday, November 4, 2026
Homeകേരളംതർക്കത്തിനിടെ 16കാരന്റെ കുത്തേറ്റ മുത്തശ്ശൻ മരിച്ചു.

തർക്കത്തിനിടെ 16കാരന്റെ കുത്തേറ്റ മുത്തശ്ശൻ മരിച്ചു.

പാലക്കാട്: പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. കഴിഞ്ഞ 19ന് വൈകിട്ട് ഏഴുമണിയോടെ കാവശ്ശേരിയിലെ വീട്ടിലായിരുന്നു സംഭവം.

സുലൈമാന്റെ മകളുടെ മകനായ 16കാരൻ പത്തുവയസ്സുകാരിയായ സഹോദരിയുമായി തർക്കത്തിലേർപ്പെടുകയും കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശൻ സുലൈമാന് കുത്തേൽക്കുകയായിരുന്നു. നെഞ്ചിലും കഴുത്തിലും വയറിലുമാണ് കുത്തേറ്റത്.

പരിക്കേറ്റ സുലൈമാനെ ആദ്യം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ 16കാരനെ പിന്നീട് പൊലീസ് പിടികൂടി. പ്രതിയുടെ മറ്റ് പശ്ചാത്തലങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ