വിഖ്യാത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് (86) അന്തരിച്ചു. ‘സ്റ്റാർ ട്രാക്ക്’ സീരിസിൽ ക്യാപ്റ്റൻ ജീൻ ലുക്ക് പിക്കാർഡ്, എക്സ് മെൻ സിനിമകളിൽ പ്രൊഫസർ ചാൾസ് സേവ്യർ തുടങ്ങിയ കഥാപാത്രങ്ങളെ അനശ്വരനാക്കിയ ബ്രിട്ടീഷ് നടനാണ് വിടവാങ്ങിയിരിക്കുന്നത്. ലോസ് ഏഞ്ചൽസിലെ വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്
പാട്രിക് സ്റ്റുവാർട്ടിൻ്റെ കുടുംബാംഗങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം സ്ഥിരീകരിച്ചിരിക്കുന്നത്. കുറച്ചുകാലങ്ങളായി അദ്ദേഹം അൽഷിമേഴ്സിനോടും ലെവി ബോഡി ഡിമെൻഷ്യയോടും പൊരുതി വരികയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്.
മാർവലിൻ്റെ എക്സ് മെൻ സിനിമകളിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായ പ്രൊഫസർ ചാൾസ് സേവ്യർ എന്ന കഥാപാത്രമായുള്ള പ്രകടനം ആഗോളതലത്തിൽ നിരവധി ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. വീൽചെയറിലിരിക്കുന്ന ഈ കഥാപാത്രത്തെ തൻ്റെ സൂക്ഷ്മാഭിനയം കൊണ്ട് സ്റ്റുവർട്ട് അവിസ്മരണീയമാക്കിത്തീർത്തു. സിനിമയിൽ മാഗ്നെറ്റോയായി അഭിനയിച്ച ഇയാൻ മക്കല്ലനും പാട്രിക് സ്റ്റുവർട്ടും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2017ൽ പുറത്തിറങ്ങിയ ലോഗനിലെ വൈകാരിക അഭിനയവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
നാടക-ചലച്ചിത്ര രംഗങ്ങളിലെ മികച്ച സംഭാവനകൾ കണക്കിലെടുത്ത് 2010-ൽ എലിസബത്ത് രാജ്ഞി സർക്കാർ പദവി നൽകി ആദരിച്ചു. ഒരു ടോണി അവാർഡ് , മൂന്ന് ഗോൾഡൻ ഗ്ലോബ് , നാല് എമ്മി അവാർഡുകൾ , മൂന്ന് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡുകൾ തുടങ്ങിയതും സ്വന്തമാക്കിയിട്ടുണ്ട്. ദീർഘകാലം നാടകരംഗത്തും സജീവമായിരുന്നു. അറുപതിലേറെ ക്ലാസിക് നാടകങ്ങളിൽ അദ്ദേഹം സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.



