Friday, October 30, 2026
Homeകേരളംപൊലീസ് സ്റ്റേഷനിൽ നിന്ന് എംഡിഎംഎ മോഷ്ടിച്ചതിന് എസ്ഐ അറസ്റ്റിൽ

പൊലീസ് സ്റ്റേഷനിൽ നിന്ന് എംഡിഎംഎ മോഷ്ടിച്ചതിന് എസ്ഐ അറസ്റ്റിൽ

കൊച്ചി: പൊലീസ് സ്റ്റേഷനിൽ നിന്ന് എംഡിഎംഎ മോഷ്ടിച്ചതിന് എസ്ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് എസ്ഐ അനസിനെ അറസ്റ്റ് ചെയ്തത്. സർക്കാർ ജീവനക്കാരന്റെ മോഷണം, ലഹരി കൈവശം വെക്കൽ, തൊണ്ടിമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയ എംഡിഎംഎയുടെ സാമ്പിൾ പരിശോധനയ്ക്കയച്ചതിന് ശേഷം തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനായി സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. പിന്നീട് തൊണ്ടിമുതലായ 87 ഗ്രാം എംഡിഎംഎ കാണാതായതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്‌ഐ അനസ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന മുറി തുറക്കുന്നതായി കണ്ടെത്തിയത്. ഇതിലെ അളവ് മാറ്റവും സീൽ ചെയ്ത രീതിയിൽ മാറ്റങ്ങളും ഉണ്ടായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ