തെഹ്റാന്: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ മൈനില്‍ തട്ടി മൂന്ന് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അറിയിച്ചു. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.തീപിടിത്തത്തെ തുടര്‍ന്ന് കപ്പലുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കടലിടുക്കിന്റെ തെക്കന്‍ തീരത്ത് എത്തിയതായും റിപോര്‍ട്ടില്‍ പറയുന്നു.
അനുവാദമില്ലാത്ത തെക്കന്‍ പാതയിലൂടെയാണ് കപ്പലുകള്‍ സഞ്ചരിച്ചതെന്ന് ഐആര്‍ജിസി ആരോപിച്ചു.റഡാര്‍, നാവിഗേഷന്‍ സംവിധാനങ്ങള്‍ ഓഫ് ചെയ്ത കപ്പലുകള്‍ ഐആര്‍ജിസി നാവികസേനയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് അനധികൃത പാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുകയായിരുന്നു.
കപ്പലുകള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി മലിനീകരണമുണ്ടായതായും ഐആര്‍ജിസി അവകാശപ്പെട്ടു. ഈ പാതയിലൂടെ സഞ്ചരിച്ചതിന്റെ ഉത്തരവാദിത്തം കപ്പല്‍ ഉടമകള്‍ക്കും ജീവനക്കാര്ക്കുമാണെന്നും ഇറാന് വ്യക്തമാക്കി.



