കോട്ടയം: വൈക്കത്തുനിന്നും പാലാ ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ഓർഡിനറി ബസ് മതിലിലിടിച്ചു. അപകടത്തില്‍ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആപ്പാഞ്ചിറ പെട്രോൾ പമ്പിന് സമീപം ഇന്നു രാവിലെ 6 മണിയോടെയാണ് അപകടം.
മുന്നിലിരുന്ന യാത്രക്കാർക്കാണ് ഗുരുതരമായി പരിക്കേറ്റത്.റോംഗ് സൈഡില്‍ വന്ന മിനി ട്രക്കില്‍ ഇടിക്കാതിരിക്കാൻ വെട്ടിമാറ്റിയതിനെ തുടർന്നാണ് ബസ് മതിലിലിടിച്ചത്. പരിക്കേറ്റവരെ മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയിലും സമീപത്തെ മറ്റു ചില ആശുപത്രിയിലേക്കും മാറ്റി. യാത്രക്കാരില്‍ ഏറെയും സ്ത്രീകളായിരുന്നു. ബസിന്റെ മുൻഭാഗത്ത് ഇരുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളായ യാത്രക്കാർക്കാണ് കൂടുതല്‍ പരിക്കേറ്റിട്ടുള്ളത്.



