Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
പശ്ചിമേഷ്യൻ സംഘർഷം: ഹോര്‍മൂസ് കടലിടുക്കില്‍ ഏഴ് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് ഇറാന്‍ | മലയാളിമനസ്സ്
Saturday, October 24, 2026
Homeഅമേരിക്കപശ്ചിമേഷ്യൻ സംഘർഷം: ഹോര്‍മൂസ് കടലിടുക്കില്‍ ഏഴ് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് ഇറാന്‍

പശ്ചിമേഷ്യൻ സംഘർഷം: ഹോര്‍മൂസ് കടലിടുക്കില്‍ ഏഴ് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് ഇറാന്‍

തെഹ്റാൻ: ഹോര്‍മൂസ് കടലിടുക്കില്‍ ഏഴ് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് ഇറാന്‍. യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു ദിവസം ഏറ്റവുമധികം കപ്പലുകള്‍ അക്രമിക്കപ്പെടുന്നത് കഴിഞ്ഞ 24 മണിക്കൂറിലാണ്. ആക്രമണത്തില്‍ നാല് കപ്പലുകള്‍ക്ക് തീപിടിച്ചെന്നും ബാക്കിയുള്ള മൂന്ന് കപ്പലുകള്‍ക്ക് മൈനില്‍ ഇടിച്ച് തീപിടിച്ചുവെന്നുമാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കുന്നത്. എന്നാല്‍ ഏത് രാജ്യങ്ങളുടെ കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇറാനെതിരെ കൂടുതല്‍ സൈനിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇറാനെ ഇതിനോടകം തന്നെ തകര്‍ത്തെന്നാണ് ട്രംപിന്റെ അവകാശവാദം. ഹോര്‍മൂസില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം 100 ദിവസം പിന്നിട്ടതായും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് വ്യക്തമാക്കി.

അതിനിടെ സൗദി-ഹൂതി സംഘര്‍ഷവും കനക്കുകയാണ്. ഹൂതി ശക്തി കേന്ദ്രങ്ങളിലേക്ക് 24 മണിക്കൂറില്‍ 780 ആക്രമണങ്ങള്‍ നടത്തിയെന്നാണ് യെമന്‍ ഭരണകൂടം സ്ഥിരീകരിച്ചിരിക്കുന്നത്. ഹൂതി ആക്രമണ സാധ്യത മുന്‍ നിര്‍ത്തി സൗദി അറേബ്യ എമര്‍ജന്‍സി അലേര്‍ട്ട് നല്‍കിയിരുന്നു. റിയാദില്‍ നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴിയാണ് നേരത്തെ അലേര്‍ട്ട് നല്‍കിയത്. അടിയന്തര മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, അപകട സാധ്യതകള്‍ ഒഴിഞ്ഞുപോയതായും പിന്നീട് സൗദി അറിയിച്ചു. റിയാദില്‍ തുടരാനും ബാധിത സ്ഥലങ്ങളില്‍ ഒത്തുകൂടുന്നതുൾപ്പെടെ ഒഴിവാക്കാനും ഏജന്‍സി താമസക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

കഴിഞ്ഞ ദിസവം ഇന്ത്യക്കാരുമായി പോയ കുവൈറ്റ് പതാകയുള്ള കപ്പലിന് നേരെയും ഹോര്‍മൂസില്‍ വെച്ച് ആക്രമണം നടന്നിരുന്നു. തീപിടിച്ച കപ്പലില്‍ 21 ഇന്ത്യക്കാരുണ്ടായിരുന്നു.

എല്ലാ നാവികരും സുരക്ഷിതരാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇന്ത്യ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുമായി നാവികരുടെ സുരക്ഷയെ പറ്റി ആശയവിനിമയം നടത്തുന്നുണ്ടെന്നും കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനാവാള്‍ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ