തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ. എം. സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ്. പുതിയ ഉത്തരത്തിലൂടെയാണ് ബോർഡ് പുനഃസംഘടിപ്പിച്ചത്. 9 അംഗങ്ങളാണ് പുതിയ ബോർഡിൽ ഉള്ളത്. പ്രതിനിധികളുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീൻ, മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവർ വഖഫ് ബോർഡിലുണ്ട്. അമുസ്ലിം അംഗങ്ങൾ സർക്കാർ നാമനിർദ്ദേശം ചെയ്തിട്ടില്ല.
വഖഫ് ബോർഡ് പുനഃസംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. നേരത്തെ ബോർഡ് പിരിച്ചുവിട്ട് സമ്പൂർണ പുനഃസംഘടനയാണ് സർക്കാർ നടത്തിയത്.നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായിരുന്നു മുസ്ലിം ലീഗ് നേതാവ് കൂടിയായ മായിൻ ഹാജി.



