സംസ്ഥാനത്തെ സ്വർണവിലയിൽ അടുത്തിടെയായി വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നോക്കിനിൽക്കേ സ്വർണവിലയിൽ ഇടിവും ഉയർച്ചയും സംഭവിക്കുകയാണ്. ഇന്നലെ സ്വർണവിലയിൽ മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല. ഇന്നലെ പവന് 1,08,120 രൂപയും ഗ്രാമിന് 13,515 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഇന്ന് സ്വർണവിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 160 രൂപ കൂടി 1,08,120 രൂപയായി. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത ഇന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താൽപ്പര്യപ്പെടുന്നു. സ്വർണത്തിൻ്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് ഇടിവ് സംഭവിച്ചു. ഗ്രാമിന് 239.90 രൂപയും കിലോഗ്രാമിന് 2,39,900 രൂപയുമാണ്. കഴിഞ്ഞ ദിവസം ഗ്രാമിന് 240 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കുന്നത്. തുകയുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.



