Saturday, October 17, 2026
Homeഅമേരിക്കരാജ്യാന്തര ലഹരിക്കടത്ത് കേസിലെ പ്രതി അബുദാബിയിൽ പിടിയിൽ

രാജ്യാന്തര ലഹരിക്കടത്ത് കേസിലെ പ്രതി അബുദാബിയിൽ പിടിയിൽ

രാജ്യാന്തര ലഹരിക്കടത്ത് കേസിലെ പ്രതി അബുദാബിയിൽ പിടിയിൽ. ചരിത്രത്തിൽ ആദ്യമായാണ് വിദേശത്തുനിന്നും ഒരു പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്യുന്നത്. രാജ്യാന്തര ലഹരിക്കടത്ത് കേസിലെ എട്ടാം പ്രതി ഷോൺ സുനിൽ ബെർട്ടിൻ ആണ് എക്സൈസിൻ്റെ പിടിയിലായത്.

2023 ജൂലൈ 9ന് ആറ്റിങ്ങലിൽ രജിസ്റ്റർ ചെയ്ത കേസിലെ എട്ടാം പ്രതിയാണ് ഷോൺ സുനിൽ. ഇൻ്റർപോളിൻ്റെ സഹായത്തോടെയാണ് അബുദാബിയിൽ നിന്നും പ്രതിയെ പിടികൂടുന്നത്. നാളെ രാവിലേ 4.10നുള്ള എയർ ഇന്ത്യ വിമാനത്തിൽ പ്രതിയെ കേരളത്തിൽ എത്തിക്കും.

എക്സൈസിൻ്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസന്വേഷണം നടത്തിയത്. ഒരു സിഐയും സിവിൽ എക്‌സൈസ് ഓഫീസറും അടങ്ങുന്ന സംഘമാണ് വിദേശത്തുനിന്നും പ്രതിയെ നാട്ടിൽ എത്തിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ