Friday, October 16, 2026
Homeഇന്ത്യവിവാദ പരാമർശം: സർക്കാർ ജീവനക്കാരുടെ സർവീസ് കാലാവധി വെട്ടിച്ചുരുക്കണം: കേന്ദ്ര മന്ത്രി എച്ച് ഡി കുമാരസ്വാമി

വിവാദ പരാമർശം: സർക്കാർ ജീവനക്കാരുടെ സർവീസ് കാലാവധി വെട്ടിച്ചുരുക്കണം: കേന്ദ്ര മന്ത്രി എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: സർക്കാർ ജീവനക്കാരുടെ സർവീസ് കാലാവധി വെട്ടിച്ചുരുക്കണമെന്ന വിവാദ നിർദ്ദേശവുമായി കേന്ദ്രമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി രംഗത്ത്. സർക്കാർ ജീവനക്കാരുടെ സർവീസ് കാലാവധി 10 മുതൽ 15 വർഷമായി പരിമിതപ്പെടുത്തണമെന്നാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശം.

ഒരു ഉദ്യോഗസ്ഥൻ സർവീസിൽ പ്രവേശിച്ചാൽ 30 മുതൽ 35 വർഷം വരെ ജോലി ചെയ്യുന്ന നിലവിലെ സാഹചര്യം യുവാക്കൾക്ക് തൊഴിൽ നിഷേധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2028 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കുമാരസ്വാമി ഈ നിർദ്ദേശം ചർച്ചയ്ക്ക് വെച്ചിരിക്കുന്നത്. തൊഴിൽ കാലാവധി 10-15 വർഷമായി ചുരുക്കിയാൽ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർവീസിൽ നിന്ന് പിരിയുന്നവർക്ക് പെൻഷൻ നൽകുമെന്ന നിർദ്ദേശവും കേന്ദ്രമന്ത്രി മുന്നോട്ട് വച്ചു. ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രം സർക്കാർ ജോലി മതിയെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ