Thursday, October 15, 2026
Homeഅമേരിക്കഫാ. ജോസ് കണ്ടത്തിക്കുടി അനുസ്മരണവും ചാരിറ്റി ഡിന്നറും നവംബർ 14ന് ന്യൂയോർക്കിൽ: മാർ ജേക്കബ് അങ്ങാടിയത്ത്...

ഫാ. ജോസ് കണ്ടത്തിക്കുടി അനുസ്മരണവും ചാരിറ്റി ഡിന്നറും നവംബർ 14ന് ന്യൂയോർക്കിൽ: മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാർമ്മികൻ

ഷോളി കുമ്പിളുവേലി

 ഷോളി കുമ്പിളുവേലി

ന്യൂയോർക്ക്: കാൽനൂറ്റാണ്ടിലധികം അമേരിക്കയിലെ സിറോ മലബാർ വിശ്വാസികൾക്കായി സേവനം ചെയ്ത റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ രണ്ടാമത് അനുസ്മരണവും “ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്റെ” ആഭിമുഖ്യത്തിൽ നടത്തുന്ന “ചാരിറ്റി ഡിന്നറും” നവംബർ 14 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ബ്രോങ്ക്സ് സെയിന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വച്ചു നടക്കും.

നാല് മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ഷിക്കാഗോ രൂപത മുൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമ്മികത്വം വഹിക്കും. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന, റവ. ഫാ. തദേവൂസ് അരവിന്ദത്ത്, റവ. ഫാ. ജോൺസ്റ്റി തച്ചറ, റവ. ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ എന്നിവർ സഹ കാർമ്മികരും ആയിരിക്കും. തുടർന്നു പാരിഷ് ഹാളിൽ നടക്കുന്ന ജോസച്ചൻ അനുസ്‌മരണം മാർ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും.

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യമായ ഓർമ്മയും പൈതൃകവും വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടി രൂപീകരിച്ച “ഫാ. ജോസ് കണ്ടെത്തിക്കൂടി ഫൗണ്ടേഷൻ” ദൈവ വിളികൾ പ്രോത്സാഹിപ്പിക്കുക, വൈദിക വിദ്യാർത്ഥികളെ സഹായിക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന സഹായം എത്തിക്കുക, അതുപോലെ വൃക്ക രോഗികൾക്ക് ചികിത്സാ സഹായം നൽകുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു. ചാരിറ്റി ഡിന്നറിലൂടെ സമാഹരിക്കുന്ന തുക പൂർണ്ണമായും ഈ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ്. നോൺ പ്രോഫിറ്റ് ഓർഗനൈസഷനായി ഡിപ്പാർട്‌മെൻറ് ഓഫ് സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള “ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനു 501(സി)(3) സ്റ്റാറ്റസും ലഭിച്ചിട്ടുണ്ട്. ഫൗണ്ടേഷന്റെ ഔപചാരികമായ ഉദ്ഘാടനം,ജോസച്ചൻറെ ഒന്നാം ചരമവാർഷിക ആചരണത്തിൽ വച്ച് ബിഷപ്പ് മാർ ജോയ് ആലപ്പാട്ടാണ് നിർവ്വഹിച്ചത്. 11 അംഗ ഡയറക്‌ടർ ബോർഡാണ് ഫൗണ്ടേഷന്റെ ഭരണച്ചുമതല വഹിക്കുന്നത്. ഷോളി കുമ്പിളുവേലി (ചെയർമാൻ), ബിജു കാപ്പുകാട്ട് (സെക്രട്ടറി), ജോസഫ് കാഞ്ഞമല

സിപിഎ (ട്രഷറർ), കൂടാതെ ടോം പെരുമ്പായിൽ (സോമർസെറ്റ്, ന്യൂജേഴ്സി), ബാബു ജോസഫ് സി.പി.എ. (പാറ്റേഴ്‌സൺ, ന്യൂജേഴ്സി), ജേക്കബ് ചൂരവടി (റോക്ലാൻഡ്, ന്യൂയോർക്ക്), പൈലപ്പൻ കണ്ണൂക്കാടൻ (ഷിക്കാഗോ), ടോം വി. തോമസ് (സ്റ്റാറ്റൻ ഐലൻഡ്, ന്യൂയോർക്ക്), ലാലി കളപ്പുരക്കൽ (ലോങ്ങ് ഐലൻഡ്, ന്യൂയോർക്ക്), ഷേർലി അടാട്ട് (ബ്രോങ്ക്സ്, ന്യൂയോർക്ക്), ജോൺ വാളിപ്ലാക്കൽ (ബ്രോങ്ക്സ്, ന്യൂയോർക്ക്) എന്നിവർ നിലവിൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഹൃസ്വ ജീവചരിത്രം

1945 മെയ് 30 -)0 തീയതി പാലക്കാട്ട് ജില്ലയിലെ കാഞ്ഞിരപ്പുഴ- കണ്ടത്തിക്കുടി ജോൺ-ത്രേസ്യകുട്ടി ദമ്പതികളുടെ മൂത്ത മകനായി ജനിച്ച ഫാ. ജോസ്, 1962ൽ തലശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു വടവാതൂർ സെമിനാരിയിലും റോമിലെ അർബൻ യൂണിവേഴ്സിറ്റിയിലും വൈദിക പഠനം പൂർത്തിയാക്കി, 1971 മാർച്ച് 27 -)o തീയതി വത്തിക്കാനിൽവച്ചു കർദ്ദിനാൾ ആഗ്നെലോ റോസ്സിയിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.

റോസ്സിയിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.

1973 ൽ കേരളത്തിൽ തിരിച്ചെത്തി, തലശ്ശേരി-മണിമൂളി ഇടവകയിൽ അസിസ്റ്റൻറ് വികാരിയായി ശുശ്രൂഷ ആരംഭിച്ച ജോസച്ചൻ, കൽപറ്റ, ചാരിറ്റി, ഒലിവുമല, എടപ്പെട്ടി, പൊഴമുടി തുടങ്ങിയ ഇടവകകളിൽ വികാരിയായി സേവനം ചെയ്‌തിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ, കൂനൂർ, ബാർലിയർ, വരുവൻകാടു എന്നിവിടങ്ങളിൽ ഇടവകകൾ സ്‌ഥാപിക്കുകയും വികാരിയായി സേവനവും ചെയ്തു.

തലശ്ശേരി- മാനന്തവാടി രൂപതകളിലെ വിവിധ ആദ്ധ്യാത്മിക മേഖലകളിലും ജോസച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. മാനന്തവാടി സെന്റ് ജോസഫ്’സ് പ്രസ് മാനേജർ, മാനന്തവാടി രൂപതയുടെ ചാൻസലർ, മതബോധന ഡയറക്ടർ, ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ, സെന്റ്

ജോസഫ് ഹോസ്‌പിറ്റൽ ഡയറക്ട‌ർ, തൂങ്കുഴി പിതാവിന്റെ സെക്രട്ടറി തുടങ്ങി വിവിധ തലങ്ങളിൽ സേവനം ചെയ്ത‌ട്ടുണ്ട്. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി, സിനഡ് തീരുമാന പ്രകാരം 1995 ൽ അമേരിക്കയിൽ എത്തിയ ഫാ. ജോസ് കണ്ടത്തിക്കുടി, തുടക്കത്തിൽ ചിക്കാഗോയിലെ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നൽകി, തുടർന്നു ന്യൂ ജേഴ്‌സിയിലെയും, ന്യൂയോർക്കിലേയും വിവിധ സ്ഥലങ്ങളിലും സീറോ മലബാർ വിശ്വാസികളെ സംഘടിപ്പിക്കുകയും ഇടവകകൾ സ്ഥ‌ാപിക്കുകയും ചെയ്യ്‌തു.

2002 മാർച്ച് മാസം ന്യൂയോർക്കിലെ ബ്രോക്‌സിൽ സെൻറ് തോമസ് സീറോ മലബാർ ഇടവക സ്ഥ‌ാപിക്കുകയും, 2020ൽ റിട്ടയർ ആകുന്നതുവരെ ബ്രോങ്ക്സ് ഇടവക വികാരിയായി ശുശ്രൂഷ ചെയ്യുകയും ചെയ്തു. ന്യൂയോർക്കിലും കണക്റ്റിക്കെട്ടിലും വിവിധ സ്‌ഥലങ്ങളിൽ സീറോ മലബാർ ഇടവകയും, മിഷനുകളും സ്ഥ‌ഥാപിക്കാനും ജോസച്ചൻ മുൻകൈ എടുത്തു. ഇക്കാലയളവിൽ കലശലായ വൃക്ക രോഗം പിടിപെടുകയും രണ്ടു പ്രാവശ്യം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വിധേയനാനുകയും ചെയ്തു. റിട്ടയർ ആയതിനുശേഷം നാട്ടിലും അമേരിക്കയിലുമായി വിശ്രമ ജീവിതം നയിച്ചുവന്ന ജോസച്ചൻ, 2024 ഡിസംബർ 21-)0 തീയതി ന്യൂയോർക്കിൽ നിര്യാതനായി.

നാട്ടിലും അമേരിക്കയിലുമായി അമ്പത്തിയഞ്ചു വർഷക്കാലം വിശ്വാസികൾക്കായി ശുശ്രൂഷ ചെയ്യുകയും, അമേരിക്കയിലെ സിറോ മലബാർ സമൂഹം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ സംഭാവനകൾ നൽകുകയും ചെയ്‌ത, ഫാ. സ് കണ്ടത്തിക്കുടിയുടെ ധന്യയ ജീവിതം വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടിയാണ് “ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യ ജീവിതം വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടിയാണ് “ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷൻ” പ്രവർത്തിക്കുന്നത്.

നവംബർ 14 ശനിയാഴ്ച‌ നടക്കുന്ന ജോസച്ചൻ അനുസ്മരത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 914 330 6340

വാർത്ത: ഷോളി കുമ്പിളുവേലി

 

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ