Thursday, October 15, 2026
Homeഇന്ത്യഗ്യാനേഷിനെതിരെ ഹർജി സമ‍ർപ്പിച്ച് രാഹുൽ ഗാന്ധി; തുറന്ന വാഹനത്തിൽ സുപ്രീം കോടതിയിലേക്ക് ‘ദില്ലി ചലോ’ മാർച്ച്.

ഗ്യാനേഷിനെതിരെ ഹർജി സമ‍ർപ്പിച്ച് രാഹുൽ ഗാന്ധി; തുറന്ന വാഹനത്തിൽ സുപ്രീം കോടതിയിലേക്ക് ‘ദില്ലി ചലോ’ മാർച്ച്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ. നാലരയ്ക്ക് മുമ്പ് രാഹുലിനെ കോടതിയിൽ നേരിട്ടെത്താൻ കഴിയാത്തതിനാൽ കോണ്ഗ്രസിൻറെ അഭിഭാഷക സംഘമാണ് ഹർജി സമർപ്പിച്ചത്. കൗണ്ടറിൽ എത്തി ഹർജി സമർപ്പിച്ചു.ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെ വൈകുന്നേരം 4.45 നായിരുന്നു ഹർജി സമർപ്പിച്ചത്. എസ് ഐ ആർ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്താണ് ഹർജി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പിലാക്കി എന്നടക്കമുള്ള ആരോപണങ്ങളും ഹർജിയിലുണ്ട്.

അതേസമയം രാജ്യതലസ്ഥാനത്തെ പ്രതിഷേധക്കടലാക്കിസുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്‍റെ ‘ദില്ലി ചലോ’ മാർച്ച് തുടരുകയാണ്. രണ്ട് മണിയോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസിൽ കയറിയ ഇന്ത്യ സഖ്യ നേതാക്കൾ ബാരക്കമ്പ ജംഗ്ഷനടുത്ത് ബസിൽ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുകയാണ്. ആദ്യം നടന്നു നീങ്ങിയ നേതാക്കൾ സുപ്രീംകോടതിയിലേക്ക് ഒരു കിലോമീറ്റർ മാത്രം അകലമുള്ള മണ്ടി ഹൗസിനടുത്ത് നിന്ന് തുറന്ന വാഹനത്തിലേറിയാണ് മാർച്ച് ചെയ്യുന്നത്. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ ബാരിക്കേഡുകൾ ഒരുക്കി കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ