തെന്നിന്ത്യൻ താരം മമിത ബൈജുവും മലയാളികളുടെ പ്രിയപ്പെട്ട സംഗീത് പ്രതാപും ഒന്നിക്കുന്ന ‘ഹലോ ഡിയർ’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. പുതിയ പോസ്റ്റർ പുറത്തുവിട്ടതുകൊണ്ടാണ് അണിയറ പ്രവർത്തകർ റിലീസ് പ്രഖ്യാപനം നടത്തിയത്. ബത്ലഹേം കുടുംബ യൂണിറ്റിൻ്റെ ഇൻഡസ്ട്രി ഹിറ്റിന് ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രം വരുന്നത്. പ്രേമലുവിലും ഇരുവരുടെയും പ്രകടനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
തണ്ണീർ മത്തൻ ദിനങ്ങൾ, വിശുദ്ധ മെജോ, പത്രോസിൻറെ പടങ്ങൾ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും അഭിനേതാവുമായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹലോ ഡിയർ’. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻ്റെ ബാനറിലാണ് നിർമ്മാണം. മെട്രോ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാൻ്റിക് കോമഡി ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സംഗീത പ്രതാപ്, മമിതാ ബൈജു, എന്നിവർക്ക് പുറമേ സുരേഷ് കൃഷ്ണ തിരഞ്ഞെടുത്ത പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. 2027 ജനുവരി ഒമ്പതിന് ചിത്രം പ്രദർശനത്തിനെത്തും.
ഛായാഗ്രഹണം – അഖിൽ ജോർജ്, എഡിറ്റിംഗ് – ചമൻ ചാക്കോ, കലാ സംവിധാനം – നിമിഷ് എം. താനൂർ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ് ഡിസൈൻ- മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടേഴ്സ് – അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്ണു രവി.



