Tuesday, November 17, 2026
Homeഇന്ത്യവസ്ത്രവ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ കുത്തിക്കൊന്ന മുൻ ജീവനക്കാരൻ അറസ്റ്റിൽ

വസ്ത്രവ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ കുത്തിക്കൊന്ന മുൻ ജീവനക്കാരൻ അറസ്റ്റിൽ

ഹൈദരാബാദ്: വസ്ത്രവ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ കുത്തിക്കൊന്നു. കടയിലെ മുൻ ജീവനക്കാരനാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹൈദരാബാദിലെ അസംപുരയിലെ മൻഹ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹോൾസെയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ചഞ്ചൽ​ഗുഡ നിവാസി താഹിറ ബാനു(35)ആണ് കൊല്ലപ്പെട്ടത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ മുഹമ്മദ് ഇബ്രാഹിമാണ് താഹിറയെ കൊലപ്പെടുത്തിയത്.

രാത്രി 9.40-ഓടെ കടയിലേക്ക് ഓടിയെത്തിയ പ്രതി കൈയിൽ കരുതിയ കത്തി ഉപയോ​ഗിച്ച് യുവതിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതിയായ മുഹമ്മദ് ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഒരുമിച്ച് ജോലിചെയ്യുന്നതിനിടെ താനും താഹിറ ബാനുവും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും യുവതി പിന്നീട് ബന്ധത്തിൽനിന്ന് അകന്നതാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പ്രതിയുടെ മൊഴി. പ്രതിയായ മുഹമ്മദ് ഇബ്രാഹിം വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇയാളുടെ മൊഴികൾ പരിശോധിച്ചുവരികയാണെന്നും കൊലപാതകത്തിന് പിന്നിലെ കാരണം സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, പ്രതിക്ക് നേരേ ആക്രണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇയാളെ പിന്നീട് മലകാപേട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ