പി പി ചെറിയാൻ
ടെക്സാസ് :ഫോർട്ട് ഹുഡ് വെടിവയ്പ്പ് കേസ് പ്രതിയുടെ വധശിക്ഷ ജനങ്ങൾക്ക് തത്സമയം കാണാൻ അവസരമൊരുക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു.
2009-ൽ നടന്ന ഫോർട്ട് ഹുഡ് വെടിവയ്പ്പിൽ 13 പേരുടെ മരണത്തിനിടയാക്കിയ നിദാൽ ഹസന്റെ വധശിക്ഷ ഡിസംബർ 3-ന് ഫയറിങ് സ്ക്വാഡ് വഴി നടപ്പിലാക്കാനാണ് തീരുമാനം. 1991-നു ശേഷം യു.എസിൽ പരസ്യമായി നടക്കുന്ന ആദ്യ വധശിക്ഷയാണിത്. ഡിസംബറിലെ ഈ ശിക്ഷാവിധി പെന്റഗൺ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യു.എസ് സൈന്യത്തിന്റെ ചരിത്രത്തിൽ 1961-ന് ശേഷം നടക്കുന്ന ആദ്യ വധശിക്ഷയാണിത്. ഫയറിങ് സ്ക്വാഡ് വഴിയുള്ള സൈനിക വധശിക്ഷ 1945-നു ശേഷമുള്ള ആദ്യത്തേതും ആകുന്നു. വധശിക്ഷ എങ്ങനെ ജനങ്ങൾക്ക് കാണിച്ചുകൊടുക്കുമെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങൾ പെന്റഗൺ ഇതുവരെ പുറത്തുവിട്ടിട്ടില്ല.



