Friday, October 9, 2026
Homeകേരളംസംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. ഇന്നലെ ഒരു പവന് 109680 ആയിരുന്ന സ്വർണവില ഇന്ന് 110520 രൂപയായി വർധിച്ചു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ​ഗ്രാം സ്വർണത്തിന് 13815 രൂപയായും വർധിച്ചു. ഇന്നലെ 13710 രൂപയായിരുന്നു ഒരു ​ഗ്രാം സ്വർണത്തി​ന്റെ വില.

ഒരു പവൻ സ്വർണത്തിന് 110520 രൂപയാണെങ്കിലും പണിക്കൂലിയെല്ലാം കൂട്ടി 1,27,496 രൂപയോളം വരും. ജനുവരി 29നാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 1,31,160 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തി​ന്റെ വില. ഓ​ഗസ്റ്റ് 6ന് രേഖപ്പെടുത്തിയ 18,720 രൂപയാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 2025 ഡിസംബറിലാണ് സ്വർണത്തിന് ഒരു ലക്ഷം രൂപ കടന്നത്. ആഭരണപ്രേമികൾക്കേറ്റ കനത്ത തിരിച്ചടി ആയിരുന്നു അത്.

സ്വർണവില ഓരോ ദിവസവും ഏറിയും കുറഞ്ഞും ഇരിക്കുന്ന കാഴ്ചയാണ് കാണുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ