Thursday, October 8, 2026
Homeഅമേരിക്ക114 ഡോളറിനു വേണ്ടി സ്റ്റോർ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി ; പരാജയപ്പെട്ട മരുന്നാണ്...

114 ഡോളറിനു വേണ്ടി സ്റ്റോർ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി ; പരാജയപ്പെട്ട മരുന്നാണ് ഉപയോഗിച്ചതെന്ന് ആക്ഷേപം

പി പി ചെറിയാൻ

പി പി ചെറിയാൻ

ടെക്സസ്: 2000-ൽ കൺവീനിയൻസ് സ്റ്റോർ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 46കാരനായ ജമാൽ ഹോവാർഡിന്റെ വധശിക്ഷ ബുധനാഴ്ച രാത്രി നടപ്പിലാക്കി..ടെന്നസിയിൽ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ പരാജയപ്പെട്ടതിന് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിൽ നടക്കുന്ന ആദ്യ വധശിക്ഷയാണിത്.

ഈ വർഷം ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെടുന്ന ഏഴാമത്തെ വ്യക്തിയാണ് ജമാൽ ഹോവാർഡ്. അമേരിക്കയിൽ ഈ വർഷം വധശിക്ഷയ്ക്ക് വിധേയനാക്കപ്പെടുന്ന 30-ാമത്തെ വ്യക്തിയാണിത്.

ഹണ്ട്സ്വില്ലെയിലെ ടെക്സസ് സ്റ്റേറ്റ് പെനിറ്റൻ്ററിയിൽ ബുധനാഴ്ച വൈകിട്ട് 6 മണിക്ക് (CDT) വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും, രാത്രി 8:03-നാണ് മരണം സ്ഥിരീകരിച്ചതെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസ് അറിയിച്ചു.

2001-ൽ ആണ് ജമാൽ ഹോവാർഡിന് വധശിക്ഷ വിധിച്ചത്. 2000 മെയ് 12-ന് കൺവീനിയൻസ് സ്റ്റോർ ജീവനക്കാരിയായ 42 കാരി വിക്കി സ്വാർട്ട്ഔട്ടിനെ കൊലപ്പെടുത്തി കാഷ് രജിസ്ട്രാറിൽ നിന്ന് 114 ഡോളറും ഒരു കാർട്ടൺ സിഗരറ്റും മോഷ്ടിച്ച കേസിലാണ് അദ്ദേഹത്തിന് ശിക്ഷ ലഭിച്ചത്.

മരണത്തിന് മുൻപ് സ്വാർട്ട്ഔട്ടിന്റെ കുടുംബത്തോട് ജമാൽ ഹോവാർഡ് മാപ്പ് ചോദിച്ചു. “എന്റെ മാപ്പ് നിങ്ങൾ സ്വീകരിക്കുമെന്നും എനിക്ക് മാപ്പ് നൽകുമെന്നും ഞാൻ ആഗ്രഹിക്കുന്നു. സംഭവിച്ചതിന് ഞാൻ ഖേദിക്കുന്നു,” അദ്ദേഹം അവസാന സന്ദേശത്തിൽ പറഞ്ഞു.

വധശിക്ഷയ്ക്കായി ഉപയോഗിക്കുന്ന മരുന്നിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയറിയിച്ച് ഹോവാർഡിന്റെ അഭിഭാഷകർ നൽകിയ അടിയന്തര ഹർജികൾ സുപ്രീം കോടതിയും ടെക്സസ് കോർട്ട് ഓഫ് ക്രിമിനൽ അപ്പീൽസും തള്ളിയിരുന്നു.

ടെന്നസിയിൽ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷയ്ക്ക് ഉപയോഗിക്കുകയും എന്നാൽ പരാജയപ്പെടുകയും ചെയ്ത അതേ പെന്റോബാർബിറ്റൽ (pentobarbital) മരുന്ന് തന്നെയാണ് ടെക്സസും ഉപയോഗിച്ചത്. മരുന്നിന്റെ സംഭരണത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകാനും ഹോവാർഡിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ തയ്യാറായില്ല.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ