Wednesday, October 7, 2026
Homeഅമേരിക്കയു.എസിലെ 40 സ്വാഭാവിക പൗരന്മാരുടെ പൗരത്വം എടുത്തുമാറ്റാൻ നീക്കം ആരംഭിച്ച് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്

യു.എസിലെ 40 സ്വാഭാവിക പൗരന്മാരുടെ പൗരത്വം എടുത്തുമാറ്റാൻ നീക്കം ആരംഭിച്ച് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്

പി പി ചെറിയാൻ

പി പി ചെറിയാൻ

വാഷിംഗ്ടൺ: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്ന 40 സ്വാഭാവിക യു.എസ് പൗരന്മാരുടെ പൗരത്വം റദ്ദാക്കുന്നതിനുള്ള നടപടികളുമായി യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് (അറ്റോർണി ജനറൽ ഓഫീസ്) മുന്നോട്ട്. ട്രംപ് ഭരണകൂടത്തിന് കീഴിൽ ഒറ്റ ഘട്ടത്തിൽ ഇത്രയധികം പേർക്കെതിരെ ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നത് ഇതാദ്യമായാണ്. ഇത് “ഏറ്റവും വലിയ” പൗരത്വ റദ്ദാക്കൽ നീക്കമാണെന്ന് അധികൃതർ വ്യക്തമാക്കി.

വിദേശ സർക്കാരിനായി ചാരവൃത്തി ചെയ്യൽ, നരഹത്യാ ശ്രമങ്ങൾ, സ്പെഷ്യൽ നീഡ്സ് ഉള്ള വ്യക്തിക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെയാണ് ഫെഡറൽ കോടതികളിൽ ‘ഡിനച്ചുറലൈസേഷൻ ആക്ഷൻ’ (Denaturalization actions) ഫയൽ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 21 നും ഒക്ടോബർ 2 നും ഇടയിലാണ് വിവിധ ഫെഡറൽ കോടതികളിൽ അപേക്ഷകൾ നൽകിയത്.

ചൈനീസ് പൗരനും പട്ടികയിൽ: പൗരത്വ നടപടി നേരിടുന്ന 40 പേരിൽ മെക്സിക്കോ, ചൈന, ഇറാൻ, പാകിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. ഇതിൽ യു.എസ് നേവിയിലെ മുൻ ചൈനീസ് വംശജനായ സൈലർ ജിൻചാവോ വെയ് (Jinchao Wei) ഉൾപ്പെടുന്നു. ചാരവൃത്തി കേസിൽ 2025 ഓഗസ്റ്റിൽ ശിക്ഷിക്കപ്പെട്ട ഇയാൾ പൗരത്വ ലഭിക്കുന്നതിന് മുൻപ് തന്നെ രഹസ്യങ്ങൾ ചോർത്താൻ പദ്ധതിയിട്ടിരുന്നുവെന്നും വിവരങ്ങൾ മറച്ചുവെച്ചുവെന്നുമാണ് പ്രോസിക്യൂട്ടർമാരുടെ കണ്ടെത്തൽ.

യു.എസിന്റെ നിയമപരമായ പശ്ചാത്തലം: ഫെഡറൽ ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ട് പ്രകാരം, നിർണായക വിവരങ്ങൾ മറച്ചുവെച്ചോ തെറ്റായ വിവരങ്ങൾ നൽകിയോ ആണ് പൗരത്വം നേടിയതെന്ന് തെളിഞ്ഞാൽ കോടതിക്ക് അത് റദ്ദാക്കാൻ അധികാരമുണ്ട്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ