Tuesday, October 6, 2026
Homeകേരളംകോഴിക്കോട് ഒന്നര വയസുകാരനുള്‍പ്പെടെ അഞ്ച് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് ഒന്നര വയസുകാരനുള്‍പ്പെടെ അഞ്ച് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ തെരുവുനായക്ക് പേവിഷബാധ. അഞ്ച് പേരെ കടിച്ച തെരുവുനായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഞായറാഴ്ച വൈകീട്ട് നായയുടെ കടിയേറ്റത്.

ഒന്ന്, രണ്ട് വാര്‍ഡുകളിലെ കരുമല ഭാഗത്തായിരുന്നു സംഭവം. സ്ഥലത്ത് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചത്ത നായയെ പോസ്റ്റ്മോര്‍ട്ടം ചെയ്തതോടെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. അസാധാരണമായി പെരുമാറുന്ന മൃഗങ്ങളെ കണ്ടാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ചത്ത നായയെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും പരിശോധനക്കായി സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ പേവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വളര്‍ത്തു നായകള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്ന് പഞ്ചായത്ത് അടിയന്തര പൊതുജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

മൂന്ന് മാസം പ്രായം കഴിഞ്ഞ നായകള്‍ക്കും പൂച്ചകള്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്നും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ലൈസന്‍സ് എടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വെറ്ററിനറി ഡിസ്‌പെന്‍സറികളില്‍ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ നടത്തുമെന്ന് പഞ്ചായത്ത് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ