Tuesday, October 6, 2026
Homeകേരളംകുണ്ടറയിൽ മധ്യവയസ്കന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ.

കുണ്ടറയിൽ മധ്യവയസ്കന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ.

കൊല്ലം: കുണ്ടറയിൽ വെള്ളിമൺ സ്വദേശി രാജുവിന്റെ (56) മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭാര്യ ലേഖ മേരിയാണ് രാജുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ലേഖ മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണതായി വരുത്തിത്തീർക്കാനാണ് ലേഖ മേരി ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരുടെ സഹായത്തോടെ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് രാജുവിന്റെ കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് വ്യക്തമായത്. തുടർന്ന് കുണ്ടറ പൊലീസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവിന്റെ കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ ലേഖ മേരി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ കുണ്ടറ പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ