Monday, October 5, 2026
Homeഅമേരിക്കകോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശി അനിൽ തോമസ് യു കെയിൽ അന്തരിച്ചു

കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശി അനിൽ തോമസ് യു കെയിൽ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

ബേൺലി: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിലിരിക്കെ കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശി അനിൽ തോമസ് (56) അന്തരിച്ചു. യുകെയിലെ ബേൺലിയിൽ താമസിച്ചിരുന്ന അദ്ദേഹം മാഞ്ചസ്റ്റർ എംആർഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഒരു മാസം മുമ്പായിരുന്നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. തുടർ ചികിത്സയ്ക്കിടെ അണുബാധയുണ്ടാകുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു.

ഭാര്യ ഹാഷ്ലി കുര്യൻ ബേൺലി ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. മകൻ ഷോൺ ജർമനിയിലെ ബെർലിനിൽ വിദ്യാർഥിയാണ്. മകൾ ഫെയ്ത് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്.

മാഞ്ചസ്റ്ററിലെ ഹെവൻലിഫീസ്റ്റ് ചർച്ച് അംഗങ്ങളാണ് കുടുംബം. ബേൺലി പെൻഡിൽ മലയാളി അസോസിയേഷൻ അംഗമായിരുന്ന അനിലിന്റെ വിയോഗം പ്രദേശത്തെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. സംസ്‌ക്കാരം യുകെയിൽ.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ