Monday, October 5, 2026
Homeകേരളംഭാര്യയോട് മോശമായി സംസാരിച്ചതിന്റെ പ്രതികാരം; യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു; വെള്ളം നിറച്ച സിറിഞ്ചുകള്‍ ശരീരത്തില്‍...

ഭാര്യയോട് മോശമായി സംസാരിച്ചതിന്റെ പ്രതികാരം; യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു; വെള്ളം നിറച്ച സിറിഞ്ചുകള്‍ ശരീരത്തില്‍ കുത്തിയിറക്കി; പ്രതികള്‍ പിടിയില്‍

പന്തളം: ക്രിമിനൽ സംഘത്തിലുൾപ്പെട്ടയാളുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്ന ആരോപണത്തിൽ പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച പ്രതികൾ പിടിയിൽ. ഇലവുംതിട്ട രാമഞ്ചിറ സ്വദേശി ദീപക് ജോയ്,പ്രക്കാനം സ്വദേശികളായ സജു ജോമോൻ മാത്യു, അഭിജിത്ത് എന്നിവരെയാണ് പന്തളം പോലീസ് പിടികൂടിയത്.

തുമ്പമൺ സ്വദേശി അജയനെയാണ് യുവാക്കൾ സംഘം ചേർന്ന് പിടികൂടിയത്. തട്ടിക്കൊണ്ടു പോയി മർദ്ദിച്ചത്. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കിയായിരുന്നു പീഡനം.

കഴിഞ്ഞമാസം 26നായിരുന്നു സംഭവം. പ്രധാന പ്രതിയായ ദീപക്കിൻ്റെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചതിൻ്റെ പ്രതികാരത്തിലാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതെന്ന് മൊഴി.

അജയൻ്റെ പരാതിയിൽ പത്തനംതിട്ട എസ്പി ആനന്ദിൻ്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. പന്തളം സിഐ ബാബു കുറുപ്പിൻ്റെ മേൽനോട്ടത്തിൽ പന്തളം എസ്എച്ച് ഒ എബിൻ പ്രസാദിൻ്റെ നേതൃത്വത്തിൽ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി ചെറുതോണിയിൽ ഒളിവിൽ കഴിയുകയായിരുന്ന ദീപക്കിനെ അവിടെയെത്തി അതിസാഹസികമായി പോലീസ് പിടികൂടുകയായിരുന്നു.
ദീപക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളിലേക്ക് എത്തിയത്. കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചു.

പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറയുന്നു. സിവിൽ പോലീസ് ഓഫീസർമാരായ എസ്എൻ വർഷ, അരുൺ ബാല, അഖിൽ ഒ, കൃഷ്ണ ലാൽ, വിജയ് കൃഷ്ണൻ, അനൂപ് ആർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ