Sunday, October 4, 2026
Homeകേരളംമരുന്ന് ക്ഷാമത്തിന് പരിഹാരം; സർക്കാർ ആശുപത്രികളിൽ നിരീക്ഷണ സമിതി.

മരുന്ന് ക്ഷാമത്തിന് പരിഹാരം; സർക്കാർ ആശുപത്രികളിൽ നിരീക്ഷണ സമിതി.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിയിൽ നടപടികളുമായി ആരോഗ്യവകുപ്പ്. ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതികൾ രൂപീകരിക്കും. മരുന്ന് ലഭിക്കുന്നില്ലെന്ന പരാതികൾ വ്യാപകമായതിനെ തുടർന്ന് ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.

ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് സമിതി നേരിട്ട് പരിശോധിക്കും. മരുന്നുകളുടെ ക്ഷാമവും വിതരണവും വിലയിരുത്തുന്നതിനൊപ്പം ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും. കെഎംഎസ്‌സിഎൽ മുഖേനയുള്ള മരുന്ന് വിതരണത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതും സമിതിയുടെ ചുമതലയായിരിക്കും.

അഡീഷണൽ ഡിഎംഒമാരുടെയോ ഡെപ്യൂട്ടി ഡിഎംഒമാരുടെയോ നേതൃത്വത്തിലായിരിക്കും ജില്ലാതല നിരീക്ഷണ സമിതികൾ പ്രവർത്തിക്കുക.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ