ഇന്ന് നമ്മുടെ ദൈനംദിന ആശയ വിനിമയത്തിന്റെ ഭാഗമാണ് വാട്സ്ആപ്പ്. ആ പരിചിതമായ സംവിധാനത്തിലൂടെ ഇനി സർക്കാർ സേവനങ്ങളും നിങ്ങളിലേക്ക് എത്തുകയാണ്.
ഏത് വകുപ്പാണെന്ന് തിരഞ്ഞ്, വെബ്സൈറ്റിൽ കയറി, ശരിയായ ഫോം കണ്ടെത്തേണ്ട ബുദ്ധിമുട്ട് ഇനിയില്ല. എനിക്ക് എന്താണ് വേണ്ടത് എന്ന് പറഞ്ഞാൽ മതി, സേവനയാത്ര അവിടെ തുടങ്ങും. മലയാളത്തിലും ഇംഗ്ലീഷിലും സേവനങ്ങൾ ഉപയോഗിക്കാം.
ഏറ്റവും പ്രധാന മാറ്റം, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള പരാതി ഇനി വാട്സ്ആപ്പ് വഴി സമർപ്പിക്കാം. പരാതിയുടെ നില അറിയാനും ഫീഡ്ബാക്ക് നൽകാനും അതേ സംഭാഷണത്തിൽ തന്നെ സാധിക്കും.
ഇതിനൊപ്പം കെഎസ്ഇബി, കെഡബ്ല്യുഎ ബിൽ പേയ്മെന്റ്, ഫോറസ്റ്റ് ആൻഡ് വൈൽഡ്ലൈഫ്, കെഫോൺ, വിജിലൻസ് തുടങ്ങിയ സേവനങ്ങളും വാട്സ്ആപ്പ് വഴി ലഭ്യമാക്കും.
പരാതി നൽകാം. ബിൽ അടയ്ക്കാം. സേവനത്തിന്റെ നില അറിയാം. അപേക്ഷയുടെ വിവരം പരിശോധിക്കാം. എല്ലാം പരിചിതമായ ഒരു സംഭാഷണത്തിലൂടെ.



