Saturday, October 3, 2026
Homeകേരളംറേഷൻ കാർഡുടമകൾക്ക് ഒക്ടോബറിൽ സ്പെഷ്യൽ അരി; കിലോയ്ക്ക് 26 രൂപ നിരക്കിൽ വിതരണം ആരംഭിച്ചു.

റേഷൻ കാർഡുടമകൾക്ക് ഒക്ടോബറിൽ സ്പെഷ്യൽ അരി; കിലോയ്ക്ക് 26 രൂപ നിരക്കിൽ വിതരണം ആരംഭിച്ചു.

മലപ്പുറം: ഒക്ടോബറിൽ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് നിലവിലെ റേഷൻ വിഹിതത്തിന് പുറമേ സ്പെഷ്യൽ അരിയും ലഭ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. പിങ്ക്, നീല, വെള്ള, ബ്രൗൺ റേഷൻ കാർഡുടമകൾക്കാണ് കിലോഗ്രാമിന് 26 രൂപ നിരക്കിൽ സ്പെഷ്യൽ അരി നൽകുന്നത്.

ഓണക്കാലത്ത് വിതരണം ചെയ്ത സ്പെഷ്യൽ അരിയുടെ ബാക്കിയുള്ള സ്റ്റോക്കാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ​പുതിയ ഉത്തരവ് പ്രകാരം പിങ്ക് കാർഡുടമകൾക്ക് പരമാവധി മൂന്ന് കിലോഗ്രാം അരിയും നീല, വെള്ള, ബ്രൗൺ കാർഡുടമകൾക്ക് പരമാവധി 10 കിലോഗ്രാം വീതം അരിയുമാണ് ലഭിക്കുക.

എന്നാൽ, സ്റ്റോക്കില്ലാത്ത റേഷൻ കടകളിൽ സ്പെഷ്യൽ അരി ആവശ്യപ്പെട്ട് കാർഡുടമകൾ എത്തുന്നത് പലയിടത്തും വാക്കേറ്റത്തിനും തർക്കങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് റേഷൻ വ്യാപാരികൾ വ്യക്തമാക്കുന്നു. പല കടകളിലും സ്റ്റോക്കില്ലെന്ന് അറിയിക്കുന്നതായി കാർഡുടമകളിൽ നിന്നും പരാതിയുണ്ട്.

ഇതിനു പുറമേ, ഈ മാസം വെള്ള കാർഡുടമകൾക്ക് സാധാരണ റേഷൻ വിഹിതമായി കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ നാല് കിലോഗ്രാം അരി ലഭിക്കും. സ്പെഷ്യൽ വിഹിതമായി വെള്ള, നീല കാർഡുടമകൾക്ക് കിലോഗ്രാമിന് 8.70 രൂപ നിരക്കിൽ രണ്ട് കിലോഗ്രാം ഗോതമ്പും വിതരണം ചെയ്യും.

താലൂക്കുകളിലെ സ്റ്റോക്കിന് അനുസരിച്ച് നീല, വെള്ള, ബ്രൗൺ കാർഡുടമകൾക്ക് കിലോഗ്രാമിന് 17 രൂപ നിരക്കിൽ നാല് കിലോഗ്രാം വരെ ആട്ടയും ഈ മാസം റേഷൻ കടകൾ വഴി ലഭ്യമാകും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ