Friday, October 2, 2026
Homeഇന്ത്യഫിറ്റ്നസ് തട്ടിപ്പ്: മഹാരാഷ്ട്രയില്‍ 334 ആര്‍ടിഒമാര്‍ക്ക് നോട്ടീസ് നല്‍കി

ഫിറ്റ്നസ് തട്ടിപ്പ്: മഹാരാഷ്ട്രയില്‍ 334 ആര്‍ടിഒമാര്‍ക്ക് നോട്ടീസ് നല്‍കി

മുംബൈ: മഹാരാഷ്ട്ര ഗതാഗത വകുപ്പില്‍ വന്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ്. ഫിറ്റ്നസ് തട്ടിപ്പില്‍ മഹാരാഷ്ട്രയില്‍ 334 ആര്‍ടിഒമാര്‍ക്ക് നോട്ടീസ് നല്‍കി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജേഷ് നര്‍വേക്കര്‍.

മുംബൈ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് ലഭിച്ചു. ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതിയാണ് തട്ടിപ്പ് കണ്ടെത്തിയത്. വന്‍കിട വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. അന്ധേരി, വഡാല, താനെ, വാശി ആര്‍ടിഒ ഓഫീസുകളില്‍ ക്രമക്കേട് സ്ഥിരീകരിച്ചു.

നിയമപരമായ 15 ദിവസത്തെ സമയപരിധി കഴിഞ്ഞും വഴിവിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ആരോപണം. പൂനെയിലെ വാഹനം വ്യാജമായി പന്‍വേല്‍ ആര്‍ടിഒ ഓഫീസില്‍ കാണിച്ച് സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചുവെന്നും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ വാഹനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അനധികൃതമായി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും പരാതിയുണ്ട്. നാഷണല്‍ പെര്‍മിറ്റുള്ള ചില വാഹനങ്ങളില്‍ നിര്‍ബന്ധമായ വാഹന ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണങ്ങള്‍ ഇല്ലാതിരുന്നിട്ടും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

ആവശ്യമായ സ്പീഡ് ഗവര്‍ണര്‍ സംവിധാനമില്ലാത്ത ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയ സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കാന്ന ഗുരുതര സാഹചര്യമാണെന്ന് വിലയിരുത്തപ്പെടുന്നു.

ബസുകള്‍, ലോറികള്‍ തുടങ്ങിയ വാണിജ്യ വാഹനങ്ങളെ ആശ്രയിച്ച് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ ഈ സംഭവങ്ങള്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. നിര്‍ബന്ധമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ റോഡിലിറങ്ങാന്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. തട്ടിപ്പില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ