Thursday, October 1, 2026
Homeകേരളംഒടുവിൽ നടപടി; പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പുതിയ ഫ്രീസർ സ്ഥാപിച്ചു.

ഒടുവിൽ നടപടി; പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പുതിയ ഫ്രീസർ സ്ഥാപിച്ചു.

കൊച്ചി: വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ഫ്രീസർ തകരാറിലായതിനെ തുടർന്ന് മൃതദേഹം അഴുകിയത് വിവാദമായതിന് പിന്നാലെ ഇടപെടലുമായി നഗരസഭ. ആശുപത്രി മോർച്ചറിയിൽ പുതിയ ഫ്രീസര്‍ സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം ഫ്രീസര്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. ഒരേ സമയം നാല് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസറുകളാണ് സ്ഥാപിച്ചത്. രണ്ട് മൃതദേഹങ്ങള്‍ കൂടി സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസര്‍ രണ്ടാഴ്ചയ്ക്കകം സ്ഥാപിക്കും. തകരാറിലായിരുന്ന മൊബൈല്‍ ഫ്രീസര്‍ നന്നാക്കിയതായും നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയില്‍ ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം അഴുകിയ സംഭവം റിപ്പോര്‍ട്ടറായിരുന്നു പുറത്തുകൊണ്ടുവന്നത്.
പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അമ്മയുടെ മൃതദേഹം അഴുകിയെന്ന് ചൂണ്ടിക്കാട്ടി പറവൂര്‍ പരവാത്തുരുത്ത് സ്വദേശിയായ വിനേഷായിരുന്നു രംഗത്തെത്തിയത്. ഇക്കഴിഞ്ഞ പതിനാറിനായിരുന്നു വിനേഷിന്റെ മാതാവ് ജെസി പൗളി മരിച്ചത്. തുടര്‍ന്ന് മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം മൃതദേഹം പുറത്തെടുത്തപ്പോള്‍ അഴുകിത്തുടങ്ങിയിരുന്നുവെന്നും അമ്മയ്ക്ക് അന്ത്യചുംബനം പോലും നല്‍കാന്‍ കഴിഞ്ഞില്ലെന്നും വിനേഷ് പറഞ്ഞിരുന്നു. ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും വിനേഷ് പരാതി നല്‍കുകയും ചെയ്തിരുന്നു. അമ്മയുടെ മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കുമെന്ന പ്രതീക്ഷ തെറ്റിയെന്നും അഴുകിയ നിലയില്‍ മൃതദേഹം കാണേണ്ടി വന്നത് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും വിനേഷ് പറഞ്ഞിരുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിനേഷ് ആവശ്യപ്പെട്ടിരുന്നു.

കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ജെസിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. തലേ ദിവസം വീണ് പരിക്കേറ്റതിനാല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്നോടിയായാണ് ജെസിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. അടുത്ത ദിവസം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയപ്പോളഴായിരുന്നു മൃതദേഹം അഴുകി തുടങ്ങിയത് വ്യക്തമായത്. ഫ്രീസറിന്റെ തകരാര്‍ മൂലമാണ് മൂലമാണ് മൃതദേഹം ജീര്‍ണിച്ചതെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ